എസ്ബിഐയുടെ മെഗാ റിയല്‍റ്റി ഇ-ലേലം ഇന്ന് ആരംഭിക്കും

എസ്ബിഐയുടെ മെഗാ റിയല്‍റ്റി ഇ-ലേലം ഇന്ന് ആരംഭിക്കും

വായ്പകള്‍ക്കായി ഈടായി സ്വീകരിച്ചിട്ടുള്ള പ്രോപ്പര്‍ട്ടികളാണ് ബാങ്ക് ഇ-ലേലം വഴി വില്‍ക്കുന്നത്.

ന്യൂഡെല്‍ഹി: വാണിജ്യാവശ്യത്തിനോ താമസത്തിനോ ആയി പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവസരമൊരുക്കുന്നു. ആയിരത്തോളം കൊമേഴ്‌സ്യല്‍-റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഓണ്‍ലൈന്‍ ലേലമാണ് എസ്ബിഐ ഇന്ന് ആരംഭിക്കുന്നത്. പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ ഇ-ലേലത്തില്‍ പങ്കെടുക്കുന്നതിന് ബാങ്കുമായി രജിസ്റ്റര്‍ ചെയ്യണം. ഇ-ലേലം സ്‌കീം ലഭ്യമാകുന്നതിന് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ ബന്ധപ്പെട്ട ബ്രാഞ്ചുകളില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടെന്നും എസ്ബിഐ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചു.
പ്രോപ്പര്‍ട്ടി സ്വന്തമാക്കുന്നതിനു മുന്‍പ് ഉടമസ്ഥാവകാശം സംബന്ധിച്ച വ്യവസ്ഥകള്‍ ശരിയായി പരിശോധിക്കണമെന്നും ബാങ്ക് വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തുടനീളം ഇന്ന് എസ്ബിഐ ഇ-ലേലം സംഘടിപ്പിക്കുന്നുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കുന്നതിന് www.sbi.auctiontiger.net, www.bankeauctions.com/sbi, www.bankeauctionwizard.com or www.tenderwizard.com/sbieauction എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.
ഇഎംഡി (സെക്യൂരിറ്റി ഡെപ്പോസിറ്റ്), കെവൈസി, വാലിഡ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, ലോഗിന്‍ ഐഡി, പാസ്‌വേര്‍ഡ് എന്നിവയാണ് ലേലത്തില്‍ പങ്കെടുക്കുന്നതിന് ആവശ്യമായിട്ടുള്ളവ. ഇഎംഡിയും കെവൈസി ഡോക്യുമെന്റും നല്‍കിയ ശേഷം ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും ലോഗിന്‍ ഐഡിയും പാസ്‌വേര്‍ഡും ലഭിക്കുന്നതായിരിക്കും. ലേലം നടക്കുന്ന സമയത്ത് ബിഡ്ഡര്‍മാര്‍ക്ക് ഇതുപയോഗിച്ച് ലേലത്തില്‍ പങ്കെടുക്കാം. യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ലേലത്തില്‍ വിജയിക്കുന്നവര്‍ക്ക് വായ്പാ സൗകര്യവും ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിസിനസ്, ഭവന വായ്പകള്‍ക്കായി ഈടായി സ്വീകരിച്ചിട്ടുള്ള പ്രോപ്പര്‍ട്ടികളാണ് ബാങ്ക് ഇ-ലേലം വഴി വില്‍ക്കുന്നത്.

Comments

comments

Categories: Banking
Tags: SBI