റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എക്‌സ് ആക്‌സസറികള്‍ അവതരിപ്പിച്ചു

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് എക്‌സ് ആക്‌സസറികള്‍ അവതരിപ്പിച്ചു

ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ ആക്‌സസറികള്‍ ഡീലര്‍ഷിപ്പുകളിലെത്തും

ന്യൂഡെല്‍ഹി : ഈയിടെ പുറത്തിറക്കിയ തണ്ടര്‍ബേര്‍ഡ് എക്‌സ് മോഡലുകള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് നിരവധി ജെനുവിന്‍ ആക്‌സസറികള്‍ അവതരിപ്പിച്ചു. തണ്ടര്‍ബേര്‍ഡ് എക്‌സ് ഉടമകള്‍ക്ക് അവരുടെ മോട്ടോര്‍സൈക്കിള്‍ ഈ ആക്‌സസറികള്‍ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യുന്നതിനുള്ള അവസരമാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്നത്. ഒന്നോ രണ്ടോ ആഴ്ച്ചകള്‍ക്കുള്ളില്‍ ആക്‌സസറികള്‍ ഡീലര്‍ഷിപ്പുകളിലെത്തും.

ഓയില്‍ ഫില്ലര്‍ ക്യാപ്പുകളുടെ 800 രൂപ മുതല്‍ അലോയ് വീലുകളുടെ 9,500 രൂപ വരെയാണ് വിവിധ ആക്‌സസറികളുടെ വില

കാസ്റ്റ് അലുമിനിയം അലോയ് വീലുകള്‍, സോഫ്റ്റ് പാനിയറുകള്‍, മെഷീന്‍ഡ് ഓയില്‍ ഫില്ലര്‍ ക്യാപ്പുകള്‍, ബ്രേക്ക് ഫ്‌ളൂയിഡ് റിസര്‍വോയര്‍ ക്യാപ്പുകള്‍ എന്നിവയാണ് ആക്‌സസറികളില്‍ ചിലത്. ബൈക്ക് കവറുകള്‍, ഫ്രണ്ട് സ്‌ക്രീനുകള്‍, പില്യണ്‍ ബാക്ക് റെസ്റ്റ്, എന്‍ജിന്‍ ഗാര്‍ഡുകള്‍ എന്നിവയാണ് മറ്റ് ചില ഓപ്ഷനുകള്‍. ഓയില്‍ ഫില്ലര്‍ ക്യാപ്പുകളുടെ 800 രൂപ മുതല്‍ അലോയ് വീലുകളുടെ 9,500 രൂപ വരെയാണ് വിവിധ ആക്‌സസറികളുടെ വില.

Comments

comments

Categories: Auto