മുംബൈ നഗരത്തിലെ വായു ശ്വസിക്കുന്നത് നാല് സിഗരറ്റ് വലിക്കുന്നതിനു തുല്യം

മുംബൈ നഗരത്തിലെ വായു ശ്വസിക്കുന്നത് നാല് സിഗരറ്റ് വലിക്കുന്നതിനു തുല്യം

മുംബൈ: നാല് സിഗരറ്റ് ഒരു ദിവസം വലിക്കുമ്പോള്‍ സംഭവിക്കുന്ന ഫലമായിരിക്കും മുംബൈ നഗരത്തിലെ വായു ശ്വസിക്കുമ്പോഴെന്നു പുതിയ കണ്ടെത്തല്‍. ഡല്‍ഹിയിലെത്തുമ്പോള്‍ ഇത് 7.7 സിഗരറ്റിന്റെ ഫലമായിരിക്കും. ഇന്ത്യയിലെ മറ്റു നഗരങ്ങളുടെ അവസ്ഥയും വിഭിന്നമല്ല.

പാരീസില്‍ കഴിഞ്ഞ മാസം ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ ലോകമെങ്ങുമുള്ള നഗരങ്ങളിലെ വായുവില്‍ അടങ്ങിയിരിക്കുന്ന മാലിന്യത്തിന്റെ തീവ്രത എത്രയാണെന്നു ബോദ്ധ്യപ്പെടുത്തി തരും. Shoot! I Smoke എന്ന ഈ ആപ്പ്, വായുവിന്റെ നിലവാരത്തെ സിഗരറ്റ് വലിക്കുമ്പോഴുള്ള ഫലവുമായിട്ടാണു താരതമ്യം ചെയ്യുന്നത്. വായുവിന്റെ നിലവാരത്തെ കണക്കുകൂട്ടാന്‍ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെര്‍ക്കിലി എര്‍ത്ത് നടത്തിയ ഒരു പഠനത്തെയാണ് ഉപയോഗിക്കുന്നത്. ഈ ആപ്പ് ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും.
അതേസമയം വായുമലിനീകരണത്തിന്റെ ഭവിഷ്യത്തുക്കളെ പുകവലിക്കുന്നതുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറഞ്ഞു. ഏതെങ്കിലുമൊരു റെഗുലേറ്ററി ഏജന്‍സിയില്‍നിന്നും പ്രത്യേക നിലവാരമുള്ള രീതിയില്‍ ഡാറ്റ ശേഖരിച്ചു കൊണ്ടല്ല ഇത്തരം താരതമ്യ പഠനങ്ങള്‍ നടത്തുന്നതെന്നും, ലഭ്യമായ ഡാറ്റ ഉപയോഗിച്ചാണ് ഇത്തരക്കാര്‍ നിഗമനത്തില്‍ എത്തിച്ചേരുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Comments

comments

Categories: Health
Tags: Mumbai, pollution