മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു

മിസോറാം ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു

 

ഐസ്വാള്‍: മിസോറാം  സംസ്ഥാനത്തിന്റെ പുതിയ ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന തലസ്ഥാനം ഐസ്വാളിലെ രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

മിസോറാം ഗവര്‍ണറായിരുന്ന ലഫ്.ജനറല്‍(റിട്ട) നിര്‍ഭയ ശര്‍മ്മ വിരമിക്കുന്ന ഒഴിവിലേക്കാണ് കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചത്. സംസ്ഥാനത്തിന്റെ 23 ആം ഗവര്‍ണറാണ് അദ്ദേഹം.

 

 

Comments

comments

Categories: FK News, Politics