തിരക്ക് കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും കെജിപി എക്‌സ്പ്രസ് വെ

തിരക്ക് കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും കെജിപി എക്‌സ്പ്രസ് വെ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്, ഗ്രീന്‍ ഹൈവെ ഡെല്‍ഹിയില്‍ ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. കുണ്ടിലി ഗാസിയബാദ് പല്‍വാല്‍ (കെജിപി) എക്‌സ്പ്രസ് വെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

കെജിപി എക്‌സ്പ്രസ്‌വെ ഡെല്‍ഹിയെ തിരക്ക് കുറയ്ക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കുന്നു. തിരക്കേറിയ നഗരമായ ഡെല്‍ഹിയിലൂടെ ദിനംപ്രതി കടന്നു പോകുന്നത് രണ്ടു ലക്ഷത്തോളം വാഹനങ്ങളാണ്. കിഴക്കന്‍ ഭാഗത്തേക്കുള്ള അതിവേഗപാത (കെജിപി) വന്നതോടെ വാഹനങ്ങളുടെ തിരക്ക് കുറയും. അമിത വാഹനങ്ങളില്‍ നിന്നും റോഡില്‍ ഉണ്ടാകുന്ന മലിനീകരണവും കുറയാന്‍ ഈ പാത സഹായിക്കുന്നു.

ഡെല്‍ഹിയിലെ മലിനീകരണത്തിന്റെ 50 ശതമാനത്തോളം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യമായി ഒരു അതിവേഗപാത പ്രവേശന കൗണ്ടറുകള്‍ തുറക്കും. ട്രക്കുകളുടെ ഓവര്‍ലോഡിംഗ് പരിശോധനയ്ക്കാണിത്. ട്രക്കുകള്‍ ഓവര്‍ലോഡ് ആണെങ്കില്‍ പ്രവേശന ഗേറ്റ് തുറക്കില്ല.
ഓരോ രണ്ടു കിലോമീറ്ററുകള്‍ക്കിടയിലും സിസിടിവി സ്ഥാപിച്ചിട്ടുണ്ട്. റോഡില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഓരോ 25 കിലോ മീറ്ററിലും ആംബുലന്‍സ് വാനുകളുടെ സൗകര്യവും ലഭ്യമാണ്.

 

Comments

comments

Categories: FK News, Slider