ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് മെച്ചപ്പെട്ടു

ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് മെച്ചപ്പെട്ടു

ബാഗേജ് മിസ്ഹാന്‍ഡ്‌ലിംഗ് തോത് ഗണ്യമായി കുറഞ്ഞു, ഇനിയും പുരോഗമിക്കാന്‍ ഏറെ: സിറ്റ റിപ്പോര്‍ട്ട്

ദുബായ്: യാത്രക്കാരുടെ ബാഗേജുകള്‍ വിമാന കമ്പനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വീഴ്ച്ചകളില്‍ വലിയൊരു അളവ് വരെ കുറവായിട്ടുണ്ടെന്ന് 2018ലെ സിറ്റ ബാഗേജ് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിഴവുകളില്‍ 70 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ടെന്നും കമ്പനികള്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു തുടങ്ങിയതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിറ്റ പുറത്തിറക്കുന്ന 14ാമത്തെ റിപ്പോര്‍ട്ടാണിത്.

ബാഗേജ് ഹാന്‍ഡ്‌ലിംഗ് രംഗത്ത് വരുന്ന രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ മാറ്റങ്ങളുണ്ടാകും. അതോടൊപ്പം തന്നെ യാത്രക്കാര്‍ക്ക് അവരുടെ ബാഗേജ് സംബന്ധിച്ച റിയല്‍ടൈം നോട്ടിഫിക്കേഷന്‍സ് ലഭിക്കുകയും ഫാസ്റ്റ് സെല്‍ഫ് സര്‍വീസ് ബാഗ് ഡ്രോപ്പ് പോലുള്ള സേവനങ്ങള്‍ നടപ്പിലാകുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ബാഗേജ് മാനേജ്‌മെന്റില്‍ വിമാനക്കമ്പനികള്‍ക്ക് വലിയ സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ആയിരത്തില്‍ ത്തില്‍ 5.57 എന്നതാണ് ബാഗേജ് മിസ്ഹാന്‍ഡ്‌ലിംഗിന്റെ തോത്.

വലിയ പുരോഗമനങ്ങള്‍ക്ക് നടുവിലും ബാഗേജ് മിസ്മാനേജ്‌മെന്റ് വ്യോമയാന മേഖലയ്ക്ക് 2.3 ബില്യണ്‍ ഡോളറിന്റെ നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. എന്‍ഡ് ടു എന്‍ഡ് ബാഗ് ട്രാക്കിങ് വരുന്നതോടെ ഈ ഭീമമായ ചെലവ് കുറയ്ക്കാനും വിമാനക്കമ്പനികള്‍ക്ക് സാധിക്കും.

Comments

comments

Categories: More
Tags: Baggage