2018 പോര്‍ഷെ കയെന്‍ ടര്‍ബോ ബുക്കിംഗ് ആരംഭിച്ചു

2018 പോര്‍ഷെ കയെന്‍ ടര്‍ബോ ബുക്കിംഗ് ആരംഭിച്ചു

1.92 കോടി രൂപയായിരിക്കും മുംബൈ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : പുതിയ കയെന്‍ ടര്‍ബോയുടെ ബുക്കിംഗ് പോര്‍ഷെ സ്വീകരിച്ചുതുടങ്ങി. ഇന്ത്യയിലെ എല്ലാ പോര്‍ഷെ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താം. കയെന്‍ ടര്‍ബോയുടെ 2018 വേര്‍ഷന്‍ ജൂണില്‍ ഡീലര്‍ഷിപ്പുകളിലെത്തുമെന്ന് പോര്‍ഷെ ഇന്ത്യ അറിയിച്ചു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളുടെ ടോപ് എസ് യുവിയാണ് 2018 പോര്‍ഷെ കയെന്‍ ടര്‍ബോ. പുതിയ പതിപ്പിന്റെ അകത്തും പുറത്തും പരിഷ്‌കാരങ്ങള്‍ നിരവധിയാണ്. അഞ്ച് ലക്ഷം രൂപയാണ് പ്രീ-ബുക്കിംഗ് തുക. 1.92 കോടി രൂപയായിരിക്കും മുംബൈ എക്‌സ് ഷോറൂം വില.

4 ലിറ്റര്‍, വി8, ബൈടര്‍ബോ എന്‍ജിന്‍ 550 എച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് കേവലം 4.1 സെക്കന്‍ഡ് മതിയാകും (സ്‌പോര്‍ട്‌സ് ക്രോണോ ഉണ്ടെങ്കില്‍ 3.9 സെക്കന്‍ഡ്). ഇക്കാര്യത്തില്‍ മുമ്പത്തെ കയെന്‍ ടര്‍ബോ എസ് പോലും തോറ്റുപോകും. മണിക്കൂറില്‍ 286 കിലോമീറ്ററാണ് കയെന്‍ ടര്‍ബോയുടെ ടോപ് സ്പീഡ്. ആക്റ്റീവ് എയ്‌റോഡൈനാമിക്‌സിന്റെ ഭാഗമായി അഡാപ്റ്റീവ് റൂഫ് സ്‌പോയ്‌ലര്‍ ലഭിച്ച ആദ്യ എസ്‌യുവിയാണ് പുതിയ പോര്‍ഷെ കയെന്‍ ടര്‍ബോ. പുതിയ പോര്‍ഷെ സര്‍ഫേസ് കോട്ടഡ് ബ്രേക്കുകള്‍ (പിഎസ്‌സിബി) സ്റ്റാന്‍ഡേഡായി ലഭിക്കും.

അഞ്ച് ലക്ഷം രൂപയാണ് പ്രീ-ബുക്കിംഗ് തുക

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ സഹിതം സവിശേഷമായ ഫ്രണ്ട് എന്‍ഡ്, സ്റ്റാന്‍ഡേഡ് 21 ഇഞ്ച് ടര്‍ബോ വീലുകള്‍, വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍, ഇരട്ട ടെയ്ല്‍പൈപ്പുകള്‍ എന്നിവയാണ് പുതിയ പോര്‍ഷെ കയെന്‍ ടര്‍ബോയുടെ എക്‌സ്റ്റീരിയര്‍ വിശേഷങ്ങള്‍. 710 വാട്ടിന്റെ ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റം ഉള്‍പ്പെടുന്ന പോര്‍ഷെ അഡ്വാന്‍സ്ഡ് കോക്ക്പിറ്റ് സ്റ്റാന്‍ഡേഡായി കാബിനില്‍ നല്‍കിയിരിക്കുന്നു. 18-വേ സ്‌പോര്‍ട് സീറ്റുകള്‍, ഇന്റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്‌പോര്‍ട്‌സ് സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

Comments

comments

Categories: Auto