റോബോട്ടുകള്‍ മനുഷ്യരെ തൊഴില്‍രഹിതരാക്കില്ല: സത്യ നാദല്ല

റോബോട്ടുകള്‍ മനുഷ്യരെ തൊഴില്‍രഹിതരാക്കില്ല: സത്യ നാദല്ല

ലണ്ടന്‍: എല്ലാ മേഖലയിലും കൃത്രിമബുദ്ധി(എഐ) അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ മനുഷ്യര്‍ക്ക് പൂര്‍ണമായും തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് സിഇഒ. ദ സണ്‍ഡേ ടെലഗ്രാഫിന് അനുവദിച്ച അഭിമുഖത്തിലാണ് നാദല്ലെയുടെ പ്രതികരണം.

ജോലി എല്ലാക്കാലത്തും മനുഷ്യന് ആവശ്യമാണ്. ഓരോ ജോലിയ്ക്കും അതിന്റേതായ ബഹുമാനം കൊടുക്കുകയും വേണം. ധാര്‍മികമായി കൃത്രിമബുദ്ധി എങ്ങനെ ഉപയോഗിക്കാമെന്നതില്‍ കേന്ദ്രീകരിച്ചായിരിക്കണം എഐ കൊണ്ടുവരുണ്ടേതെന്ന് അദ്ദേഹം പറഞ്ഞു. ഈ ധാര്‍മികത സംബന്ധിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടത്.

എംഐടി ടെക്‌നോളജി റിവ്യൂ പ്രകാരം മൈക്രോസോഫ്റ്റ് വിവിധ എഐ അല്‍ഗൊരിതം ഉപയോഗിച്ച് ഓട്ടോമേഷന് ഉതകുന്ന സംവിധാനം കൊണ്ടുവരാന്‍ പോവുകയാണ്. ബിസിനസ് മേഖലയില്‍ ഉപയോഗിക്കാന്‍ തരത്തിലുള്ള സംവിധാനമാണ് അവതരിപ്പിക്കുന്നത്.

Comments

comments

Categories: FK News, Slider, Tech