മൈകോപ്ലാസ്മ ബൊവിസ് രോഗം: ന്യൂസിലന്റില്‍ 150,000 പശുക്കളെ കൊല്ലുന്നു

മൈകോപ്ലാസ്മ ബൊവിസ് രോഗം: ന്യൂസിലന്റില്‍ 150,000 പശുക്കളെ കൊല്ലുന്നു

ന്യൂസിലന്റില്‍ മൈകോപ്ലാസ്മ ബൊവിസ് എന്ന ബാക്ടീരിയല്‍ രോഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒരു ലക്ഷത്തോളം  പശുക്കളെ കൊല്ലാന്‍ അധികൃതരുടെ നീക്കം. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മൈകോപ്ലാസ്മ പശുക്കളില്‍ കണ്ടെത്തിയത്. ഈ ബാക്ടീരിയല്‍ രോഗം പശുക്കളില്‍ നിന്ന് പശുക്കളിലേക്ക് പടരുന്ന സാഹചര്യത്തില്‍ കൊല്ലുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് സര്‍ക്കാരിന്റെയും മറ്റ് രാഷ്ട്രീയ, വ്യവസായ നേതാക്കളുടെയും ഭാഗത്തു നിന്നുള്ള മറുപടി.

ന്യൂസിലന്റില്‍ വലിയൊരു വിഭാഗം ജനതയുടെ വരുമാന മാര്‍ഗമാണ് പശുവളര്‍ത്തല്‍. മാംസത്തിനായും പാലിനായും മറ്റ് കൃഷിയാവശ്യത്തിനായും പശുവിനെ വളര്‍ത്തുന്നവര്‍ ന്യൂസിലന്റില്‍ ധാരാളമാണ്. ഡയറി ഫാമുകള്‍ ധാരാളമുള്ള ന്യൂസിലന്റില്‍ മൈകോപ്ലാസ്മ ബാക്ടീരിയയെ കണ്ടെത്തിയത് ക്ഷീരകര്‍ഷകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

യൂറോപ്പിലും അമേരിക്കയിലും ആദ്യമായി കണ്ടെത്തിയ മൈകോപ്ലാസ്മ പശുക്കളില്‍ ന്യൂമോണിയ, സ്തന വീക്കം, സന്ധിവാതം തുടങ്ങി അനവധി രോഗങ്ങള്‍ ഉണ്ടാക്കുന്നു. പശുക്കളില്‍ നിന്നും പശുക്കളിലേക്ക് പകരുന്നതിനാല്‍ ഇവയുടെ മാംസം, പാല്‍ എന്നിവ മനുഷ്യന് ഭക്ഷ്യയോഗ്യമല്ല. അതിനാല്‍ ഇവയെ കൊല്ലുക മാത്രമേ വഴിയുള്ളൂ.

രാജ്യത്തെ രോഗം ബാധിച്ച ഡയറി ഫാമുകള്‍ കണ്ടെത്തി പശുക്കളെ നശിപ്പിക്കുവാനുള്ള തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചില ഫാം ഉടമസ്ഥര്‍ ഇതിനെതിരെ നില്‍ക്കുന്നത് അധികൃതര്‍ക്ക് തലവേദനയുണ്ടാക്കുന്നുണ്ട്. പശുക്കളെ കൊല്ലുന്നതിന് നൂറ് മില്യണ്‍ ചെലവു വന്നേക്കാമെന്നാണ് കണക്കുകൂട്ടലെന്ന് ഫെഡറേറ്റഡ് ഫാര്‍മേര്‍സ് ദേശീയ പ്രസിഡന്റ് കാത്തി മില്‍നെ പറയുന്നു. പശുക്കളെ കൊന്നാല്‍ ഉടമസ്ഥര്‍ക്ക് തക്കതായ പ്രതിഫലം നല്‍കാനും അധികൃതര്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

 

Comments

comments

Categories: FK News, Slider, World
Tags: cows, newzeland