നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 കോടി ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കി: നരേന്ദ്രമോദി

നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 കോടി ഗ്യാസ് കണക്ഷനുകള്‍ ലഭ്യമാക്കി: നരേന്ദ്രമോദി

 

ന്യൂഡെല്‍ഹി: ഭരണത്തിലേറി നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 10 കോടി ഗ്യാസ് കണക്ഷനുകള്‍ ജനങ്ങള്‍ക്ക് നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതില്‍ നാല് കോടിയോളം കണക്ഷനുകള്‍ ഗ്രാമീണമേഖലയിലെ പാവപ്പെട്ട സ്ത്രീകള്‍ക്കാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെ 13 കോടി ഗ്യാസ് കണക്ഷനുകളാണ് നല്‍കിയത്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നാല് വര്‍ഷം കൊണ്ട് 10 കോടി ഗ്യാസ് കണക്ഷനുകള്‍ല നല്‍കാനായത് സര്‍ക്കാരിന്റെ മേന്മയാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ പുക ശ്വസിച്ച് ബുദ്ധിമുട്ടേണ്ടി വന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. ഇത്തരത്തിലൊരു അവസ്ഥ രാജ്യത്തെ സ്ത്രീകള്‍ക്ക് ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ അടുക്കള പുകരഹിതമാക്കാന്‍ സര്‍ക്കാര്‍ എല്ലാവര്‍ക്കും ഗ്യാസ് കണക്ഷനുകള്‍ നല്‍കുന്നത്.

വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ ആവശ്യമുള്ള സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷനും ലഭ്യമാക്കി.

Comments

comments

Categories: FK News, Slider