അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമപരമായി; പുതിയ നിയമം സവിത ഹാലപ്പനവറിന്റെ പേരിലായേക്കും

അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമപരമായി; പുതിയ നിയമം സവിത ഹാലപ്പനവറിന്റെ പേരിലായേക്കും

ലണ്ടന്‍: അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമപരമായി. പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും. ഗര്‍ഭ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരണമടഞ്ഞ ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനവറിന്റെ പേരിലായിരിക്കും പുതിയ നിയമം എന്നാണ് സൂചന.

അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം നിയമപരമായിരുന്നില്ല. കഠിനമായിരുന്നു അവിടുത്തെ നിയമം. ഇതിനെതിരെ വലിയതോതിലുള്ള പ്രതിഷേധവും വിമര്‍ശനവുമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. സവിത മരിച്ചതിനെ തുടര്‍ന്നാണ് നിയമം പൊളിച്ചെഴുതാന്‍ രാജ്യം തയ്യാറായത്. 2012 ലാണ് സവിത മരിച്ചത്. 1983 ലെ എട്ടാമത് ഭരണഘടനാ ഭേദഗതി പ്രകാരം ഗര്‍ഭഛിദ്രത്തിന് നിരോധനമേര്‍പ്പെടുത്തിയതിനാല്‍ സവിതയ്ക്ക് അബോര്‍ഷന്‍ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്നാണ് സവിത മരിക്കുന്നത്. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യെസ് കാംപയിന് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്നാണ് അയര്‍ലന്റ് സര്‍ക്കാര്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്നതിനെകുറിച്ച് ചിന്തിച്ചത്.

ഗര്‍ഭഛിദ്രം നിയമപരമാക്കുന്നതിനായി ജനഹിത പരിശോധനാ ഫലം നടത്തി. ഇതില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗം വിജയിച്ചു.

 

Comments

comments

Categories: FK News, Slider, World