ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് ദുബായ്

ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ട് ദുബായ്

ദുബായ്: സുരക്ഷിതമായ ജീവിതത്തിനൊപ്പം തന്നെ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം എന്നത് ലക്ഷ്യമിട്ട് ദുബായ്. കഴിഞ്ഞ വര്‍ഷം ദുബായില്‍ ഭക്ഷ്യ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ താഴ്ന്ന മൂല്യ നിര്‍ണയ റേറ്റിംഗ് ലഭിച്ച 900 റസറ്റോറന്റുകള്‍ക്ക് 50 ശതമാനവും മെച്ചപ്പെടാന്‍ വേണ്ടി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞ റേറ്റിംഗ് ലഭിച്ച 450 റസ്റ്റോറന്റുകളില്‍ 228 എണ്ണവും അവരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 222 എണ്ണം അവരുടെ നിലവിലെ ഗ്രേഡ് മെച്ചപ്പെടുത്തി.

ദുബായില്‍ നടത്തി വരുന്ന ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഇത്തരം പരിശോധനകള്‍ സാധാരണയായി നടത്താറുണ്ട്. ഓരോ വര്‍ഷം 15 മില്ല്യണ്‍ ആളുകളാണ് ഈ എക്‌സപോയില്‍ സന്ദര്‍ശകരായി എത്താറുള്ളത്. 2020 ല്‍ സംഘടിപ്പാക്കാന്‍ പോകുന്ന ഫെസ്റ്റില്‍ 17,000 സ്ഥാപനങ്ങളാണ് ഒരുങ്ങുന്നതെന്ന് ദുബായ് മുന്‍സിപ്പാലിറ്റി ഫുഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹിര്‍ പറഞ്ഞു.

ഭക്ഷ്യ സുരക്ഷ നിലനിര്‍ത്തുമ്പോള്‍ വലിയ അളവില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര പരിശീലനം സ്ഥാപനത്തിലെ ജോലിക്കാര്‍ക്ക് നല്‍കുന്നുണ്ട്. പരിശോധനയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താണ് മുന്‍സിപ്പാലിറ്റിയുടെ തീരുമാനം.

 

Comments

comments

Categories: Arabia, FK News

Related Articles