ആര്‍ബിഐയ്ക്ക് ആദ്യ വനിതാ സിഎഫ്ഒ

ആര്‍ബിഐയ്ക്ക് ആദ്യ വനിതാ സിഎഫ്ഒ

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ( ആര്‍ബിഐ)യുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി സുധ ബാലകൃഷ്ണനെ നിയമിച്ചതായി റിപ്പോര്‍ട്ട്. ഈ പദവിയിലേക്കെത്തുന്ന ആദ്യ വനിതയാണ് സുധ ബാലകൃഷ്ണന്‍. ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി

ചുമതലയേറ്റതിനു ശേഷമുള്ള ഏറ്റവും വലിയ സംഘടനാ മാറ്റമാണിതെന്ന് ആര്‍ബിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന സുധ, നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ വൈസ് പ്രസിഡന്റായിരുന്നു. ആര്‍ബിഐയുടെ 12 ആമത് എക്‌സിക്യുട്ടീവ് ഡയറക്ടറാണ് സുധ ബാലകൃഷ്ണന്‍.

ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റിന്റെ ഇന്‍ ചാര്‍ജ് സുധയ്ക്കായിരിക്കും. ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ പെര്‍ഫോമന്‍സ് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയായിരിക്കും സിഎഫ്ഒയുടെ പ്രധാന ഉത്തരവാദിത്തം. സെന്‍ട്രല്‍ ബാങ്ക് ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട് തീരുമാനിക്കുന്നതും സിഎഫ്ഒയുടെ ജോലിയായിരിക്കും.

നികുതി ശേഖരണം തുടങ്ങി സര്‍ക്കാരിന്റെ ഇടപാടുകള്‍ ബാങ്കുമായി കൈകാര്യം ചെയ്യുന്നതും സിഫ്ഒയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ആര്‍ബിഐയുടെ നിക്ഷേപം സംബന്ധിച്ചും സിഎഫ്ഒ ഉത്തരവാദിത്തപ്പെട്ടിരിക്കും.

Comments

comments

Tags: CFO, RBI