ഹോണ്ട ജാസ് ഇലക്ട്രിക് വരുന്നു

ഹോണ്ട ജാസ് ഇലക്ട്രിക് വരുന്നു

2020 ല്‍ പുറത്തിറക്കും ; 300 കിലോമീറ്ററായിരിക്കും ഇലക്ട്രിക് കാറിന്റെ റേഞ്ച്

ന്യൂഡെല്‍ഹി : 2020 ല്‍ ഹോണ്ട കാര്‍സ് പുതിയ ഇലക്ട്രിക് കാര്‍ പുറത്തിറക്കും. ഹോണ്ട ജാസ് അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഇലക്ട്രിക് വാഹനം നിര്‍മ്മിക്കുന്നതെന്ന് നിക്കെയ് ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്തു. 300 കിലോമീറ്ററായിരിക്കും ഇലക്ട്രിക് കാറിന്റെ റേഞ്ച്.

2020 ആദ്യ പകുതിയില്‍ ചൈനയിലും മറ്റ് വിപണികളിലും ഹോണ്ട ജാസ് ഇലക്ട്രിക് കാറിന്റെ വില്‍പ്പന തുടങ്ങും. ഹോണ്ടയുടെ നിലവിലെ ഇലക്ട്രിക് വാഹനങ്ങളില്‍ പാനസോണിക്, ജിഎസ് യുവാസ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. പുതിയ ഇലക്ട്രിക് കാറിന്റെ ബാറ്ററിക്കായി ചൈനീസ് കമ്പനിയായ കണ്ടംപററി ആംപിയര്‍എക്‌സ് ടെക്‌നോളജിയെ ഹോണ്ട സമീപിച്ചിട്ടുണ്ട്.

ഹോണ്ടയുടെ പുതിയ ഇവി പൂര്‍ണമായും പുതിയ ഡിസൈന്‍ സ്വീകരിക്കുമോ അതോ ജാസ് തന്നെ ആയിരിക്കുമോയെന്ന് സ്ഥിരീകരണമില്ല. ചൈനീസ് വിപണിയില്‍ 24,000 യുഎസ് ഡോളറായിരിക്കും വില. 16.36 ലക്ഷം ഇന്ത്യന്‍ രൂപ. ഓരോ വര്‍ഷവും 10,000 യൂണിറ്റ് ഹോണ്ട ജാസ് ഇലക്ട്രിക് വില്‍ക്കുകയാണ് ലക്ഷ്യം.

ഹോണ്ടയുടെ പുതിയ ഇവി പൂര്‍ണമായും പുതിയ ഡിസൈന്‍ സ്വീകരിക്കുമോ അതോ ജാസ് തന്നെ ആയിരിക്കുമോയെന്ന് സ്ഥിരീകരണമില്

ഈ വര്‍ഷത്തെ ബെയ്ജിംഗ് മോട്ടോര്‍ ഷോയില്‍ എച്ച്ആര്‍-വി എസ്‌യുവി അടിസ്ഥാനമാക്കിയ ഇലക്ട്രിക് കണ്‍സെപ്റ്റ് കാര്‍ ഹോണ്ട പ്രദര്‍ശിപ്പിച്ചിരുന്നു. എവറസ് എന്ന പുതിയ ബ്രാന്‍ഡിലായിരിക്കും ഈ കാര്‍ വില്‍ക്കുന്നത്. രണ്ടാം തലമുറ ക്ലാരിറ്റി അടിസ്ഥാനമാക്കിയ ഇലക്ട്രിക് കാറാണ് നിലവില്‍ ഹോണ്ടയുടേതായി വിപണിയിലുള്ളത്. യുഎസ്സില്‍ മാത്രം.

Comments

comments

Categories: Auto