ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗഡ്കരി

ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗഡ്കരി

ന്യൂഡെല്‍ഹി: ഇന്ധന വില നിയന്ത്രണത്തിന് ഇത്തരം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയാണ് മാര്‍ഗമെന്ന അഭിപ്രായവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തില്‍ എത്തിനില്‍ക്കെയാണ് ഗഡ്കരിയുടെ പ്രതികരണം. എന്‍ഡിഎ സര്‍ക്കാര്‍ 4 വര്‍ഷം തികയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിക്കു കീഴില്‍ വരുമ്പോള്‍ സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് താന്‍ ഉദ്യോഗസ്ഥരോട് അന്വേഷിച്ചുവെന്നും സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് അവര്‍ വ്യക്തമാക്കിയതെന്നും ഗഡ്കരി പറയുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രധാന നികുതി രുമാന മാര്‍ഗങ്ങളായ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയെയെല്ലാം ജിഎസ്ടിക്കു കീഴില്‍ എത്തിക്കുന്നതില്‍ ആശങ്കാകുലരാണ്. ഇക്കാര്യം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അന്തിമ തീരുമാനം പെട്രോളിയം മന്ത്രാലയമാണ് എടുക്കേണ്ടതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
പെട്രോളിയം ഇറക്കുമതിയിലെ സബ്ഡിസി ഇല്ലാതാക്കിയതിലൂടെ മിച്ചം പിടിക്കാനായ പണം സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കാന്‍ വിനിയോഗിച്ചെന്നും അന്താരാഷ്ട്ര വിലയ്ക്ക് അനുസരിച്ചാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂടുന്നതെന്നും ഗഡ്കരി പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Petrolium