ഇന്ത്യയുടെ സ്വന്തമായിരുന്ന അഫ്ഘാന്‍

ഇന്ത്യയുടെ സ്വന്തമായിരുന്ന അഫ്ഘാന്‍

ചന്ദ്രഗുപ്ത മൗര്യന്റെ കാലഘട്ടം (ബിസി 300) മുതല്‍ ഹര്‍ഷന്‍മാരുടെ (എഡി 680) കാലയളവു വരെ അഫ്ഘാനിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ഭാരതമെന്നും ആര്യാവര്‍ത്തമെന്നും വിളിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ ഭാഗം. 1739 മെയ് 26 ന് ആണ് അഫ്ഘാന്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെട്ടത്.

എഡി 713 ല്‍ ബാഗ്ദാദ് ഖലീഫയുടെ അനന്തരവനായ മുഹമ്മദ് ബിന്‍ ക്വാസിം ഇന്ത്യ ആക്രമിക്കുകയും അന്നത്തെ സിന്ധ് ഭരണാധികാരി ദാഹിര്‍ രാജാവിനെ വധിച്ച് അഫ്ഗാനിസ്ഥാന്റെ ഏതാനും ഭാഗങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു. ഇസ്ലാം രാജാക്കന്‍മാര്‍ ഇന്ത്യയില്‍ നടത്തിയ ആദ്യ ആക്രമണം എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും ക്വാസിമിന്റെ പടയോട്ടത്തിനു മുന്‍പ് ഖലീഫയുടെ രണ്ട് സേനാധിപന്‍മാരെ ദാഹിര്‍ രാജാവ് വധിച്ചിട്ടുണ്ടെന്ന് ചില ചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നു. ദാഹിര്‍ രാജാവിന്റെ പെണ്‍മക്കളെ ക്വാസിം യുദ്ധ തടവുകാരായി പിടിച്ചെടുക്കുകയും അവരെ ഖലീഫയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തു. അപമാനത്തിനും പരാജയത്തിനും ക്വാസിമിനോട് പ്രതികാരം ചെയ്യാനും ഖലീഫയെ കൊണ്ട് തന്നെ മരണശിക്ഷ നല്‍കാനും ഈ രാജകുമാരികള്‍ പദ്ധതിയിട്ടു. ക്വാസിം തങ്ങളുടെ കന്യകാത്വം നശിപ്പിച്ചുവെന്ന് യുവതികള്‍ പരാതിപ്പെട്ടു. ഇത് ഖലീഫയെ പ്രകോപ്പിക്കുകയും ക്വാസിമിനെ അദ്ദേഹം വധശിക്ഷയ്ക്ക് വിധേയനാക്കുകയും ചെയ്തു.

എഡി 990 ല്‍ കാബൂളിലെ ഷാഹി രാജവംശത്തിലെ രാജാവായിരുന്ന ജയ്പാലായിരുന്നു ഇന്നത്തെ അഫ്ഘാന്റെയും പാകിസ്ഥാന്റെയും ഭരണാധികാരി. നല്ല ബന്ധത്തിലല്ലാതിരുന്ന, ഗസ്‌നവി വംശത്തിന്റെ സ്ഥാപകനായ സുബുക്ത്ഗിനുമായി അദ്ദേഹത്തിന് നിരന്തരം കലഹത്തിലേര്‍പ്പെടേണ്ടി വന്നിരുന്നു. അവസാനം സുബുക്ത്ഗിനും പുത്രന്‍ മെഹമ്മൂദ് ഗസ്‌നവിയുമായുള്ള യുദ്ധത്തില്‍ ജയ്പാലിന് കാബൂളും തന്റെ പുത്രനേയും നഷ്ടപ്പെട്ടു. എഡി 998-999 കാലഘട്ടത്തില്‍ രണ്ട് യുദ്ധങ്ങളിലാണ് ഇവര്‍ പോരാടിയത്. രജപുത്രരുടെ മാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ ജയ്പാലിന്റെ മകനായ ആനന്ദ്പാലും ചെറുമകനായ ത്രിലോചന്‍പാലും കിണഞ്ഞു ശ്രമിച്ചെങ്കിലും മെഹമൂദിന്റെ യുദ്ധവൈദഗ്ധ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. കലിഞ്ചര്‍, ഉജ്ജെയ്ന്‍, കനൗജ് എന്നിവിടങ്ങളില്‍ നിന്നുള്ള സൈനിക സഹായമുണ്ടായിരുന്നിട്ടുപോലും രജപുത്രര്‍ പരാജയപ്പെട്ടു. അതിനു ശേഷം ഒരു ഹിന്ദു വംശത്തില്‍ പെട്ട ഒരു ഇന്ത്യന്‍ രാജാവിനും കാബൂള്‍ തിരികെ പിടിക്കാന്‍ സാധിച്ചിട്ടില്ല.

1585 ല്‍ ഇന്ത്യന്‍ ഭരണാധികാരിയായിരുന്ന അക്ബര്‍ കാബൂളും കന്ദഹാറും പേര്‍ഷ്യന്‍ രാജാവായ മഹാനായ അബ്ബാസില്‍ നിന്ന് പിടിച്ചടക്കി. ആ സമയത്ത് കുട്ടിയായിരുന്നു അബ്ബാസ്. പിന്നീട് അക്ബറിന്റെ മരണശേഷം എഡി 1613 ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജഹാംഗീറില്‍ നിന്നും യുവാവായ അബ്ബാസ,് കാബൂള്‍ തിരിച്ചു പിടിച്ചു. ഔറംഗസേബിന്റെ മരണശേഷം കാബൂളും പേര്‍ഷ്യന്‍ ഭരണത്തിനു കീഴിലായി. 1739 ല്‍ മൊഹമ്മദ് ഷായുടെ കാലയളവില്‍ ഇറാനിലെ ചക്രവര്‍ത്തിയായ നാദിര്‍ഷാ ഡെല്‍ഹി പിടിച്ചടക്കി. മൊഹമ്മദ് ഷാ ഇറാന്‍ ചക്രവര്‍ത്തിയുടെ അടിമയായി മാറി. ഇന്ത്യക്ക് പരമാധികാരം നഷ്ടപ്പെട്ടു. അഫ്ഘാനിലെ ദുറാനി വംശത്തിന്റെ സ്ഥാപകനായിരുന്ന അഹമ്മദ് ഷാ അബ്ദാലി ഇന്ത്യയെ പല തവണ ആക്രമിച്ച് കൊള്ളയടിക്കുകയും നിധി കണ്ടെത്തുന്നതിനായി മുഗള്‍ രാജാവ് ഷാ ആലമിനെ അന്ധനാക്കുകയും ചെയ്തു. 1761 ല്‍ അഹ്മദ് ഷാ അബ്ദാലി മറാഠ പ്രവിശ്യ ആക്രമിച്ചു. മറാഠകള്‍ ഈ യുദ്ധത്തില്‍ ദയനീയമായി പരാജയപ്പെട്ടു. പേഷ്വ ബാജിറാവുവിന്റെ കടിഞ്ഞൂല്‍ പുത്രനായ വിലാസ് റാവുവും സൈനിക തലവന്‍മാരും കൊല്ലപ്പെട്ടു. പില്‍ക്കാലത്ത് അഹമ്മദ് ഷാ അബ്ദാലിയുടെ കൊച്ചുമകനായ ഷാറുഖില്‍ നിന്ന് സിഖ് മഹാരാജാവായിരുന്ന രഞ്ജിത് സിംഗ് അഫ്ഗാന്റെ ഏതാനും ഭാഗങ്ങള്‍ പിടിച്ചെടുത്തു. ഷാറുഖ് അദ്ദേഹത്തിന് കോഹിനൂര്‍ രത്‌നം കാഴ്ച വച്ചു. രഞ്ജിത് സിംഗിന്റെ മരണത്തോടെ 1842 ല്‍ രണ്ടാം സിഖ്-ബ്രിട്ടീഷ് യുദ്ധത്തില്‍ പഞ്ചാബ് പ്രവിശ്യ ബ്രിട്ടീഷുകാര്‍ പിടിച്ചടക്കി. കശ്്മീര്‍, ഗുലാബ് സിംഗ് ദോഗ്രക്ക് നല്‍കുകയും അഫ്ഘാനിസ്ഥാന്‍ സ്വതന്ത്രമാക്കി പ്രാദേശിക ഭരണാധികാരികളെ ഏല്‍പിക്കുകയും ചെയ്തു.

Comments

comments

Categories: FK Special, Slider