വീഡിയോകോണുമായി വായ്പാ ഇടപാട്; ചന്ദാ കൊച്ചാറിന് സെബിയുടെ നോട്ടീസ്

വീഡിയോകോണുമായി വായ്പാ ഇടപാട്; ചന്ദാ കൊച്ചാറിന് സെബിയുടെ നോട്ടീസ്

 

മുംബൈ: വീഡിയോകോണുമായുള്ള വായ്പാ ഇടപാടില്‍ ഐസിഐസിഐ ബാങ്കിന് ഓഹരി വിപണി റെഗുലേറ്ററി ബോര്‍ഡ് സെബിയുടെ നോട്ടീസ്. ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ചന്ദാ കൊച്ചാറിനും സെബി നോട്ടീസ് അയച്ചിട്ടുണ്ട്.

വീഡിയോകോണ്‍ കമ്പനിക്ക് വഴിവിട്ട് വായ്പാ നല്‍കിയെന്നാണ് ഐസിഐസിഐ ബാങ്കിനെതിരെയുള്ള ആരോപണം. 3,250 കോടി രൂപ വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് നല്‍കി. വീഡിയോകോണ്‍ ഗ്രൂപ്പും ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും സംയുക്തമായി നുപവര്‍ റിന്യൂവബ്ള്‍സ് എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനി ഉണ്ടാക്കി. 2012ല്‍ വീഡിയോകോണ്‍ നുപവര്‍ റിന്യൂവബ്ള്‍സിനായി ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി നല്‍കിയത് ഐസിഐസിഐ ബാങ്കാണ്. വായ്പ എടുത്തതിനു ശേഷം ദീപക് കൊച്ചാറിന് ഭൂരിപക്ഷം ഓഹരികളായി. ഈ ഇടപാടാണ് ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

കേസ് സിബിഐ അന്വേഷിച്ചു വരുന്നതിനിടയിലാണ് സെബി നോട്ടീസ് അയച്ചിരിക്കുന്നത്.

Comments

comments

Tags: icici, Sebi, Videocon