നീരവ് മോഡിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞു

നീരവ് മോഡിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞു

മുംബൈ: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പണം തട്ടിയെന്ന കേസില്‍ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നറിഞ്ഞതിനു ശേഷമാണ് ദുബായില്‍ നിന്നും സ്വര്‍ണാഭരണങ്ങളുമായി നിഹാല്‍ കടന്നതെന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിഹാല്‍ നീരവ് മോഡിയുടെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് വഴി വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കടത്തിയിരിക്കുന്നത്.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ദുബായില്‍ നിന്നും സ്വര്‍ണം മാറ്റാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് നിഹാല്‍ സ്വര്‍ണം മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കയിലുള്ള നിഹാല്‍ നീരവിന്റെ അമ്മാവന്‍ മീഹല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസുമായി യോജിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സിബിഐയുടെ ലിസ്റ്റില്‍ നിഹാലിന്റെ പേരില്ല. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ 24 പ്രതികളില്‍ ഒരാളാണ് നിഹാല്‍.

 

 

 

Comments

comments