നിപ്പയെക്കുറിച്ചറിയാം, കരുതലെടുക്കാം; ഹെല്‍പ്പ് ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

നിപ്പയെക്കുറിച്ചറിയാം, കരുതലെടുക്കാം; ഹെല്‍പ്പ് ആപ്പുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കോഴിക്കോട്: നിപ വൈറസ് ബാധയെ സംബന്ധിച്ചുള്ള ഭീതി ഒഴിവാക്കാനും മുന്‍കരുതലെടുക്കാനും കോഴിക്കോട്ട് പുതിയ ഹെല്‍പ്പ് ആപ്പിന് രൂപം നല്‍കി. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള ആധികാരികമായ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്റെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘നിപ ഹെല്‍പ്പ്’ എന്ന പേരിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്. യുഎല്‍ സൈബര്‍ പാര്‍ക്കിലെ ക്യൂ കോപ്പി കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.

സാധാരണ വാട്‌സ്ആപ്പ് പോലെ തന്നെ ഫോണില്‍ സേവ് ചെയ്യുന്ന നമ്പറുകളുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവര്‍ത്തിക്കുക. ഇപ്പോള്‍ കോഴിക്കോട് മാത്രമാണ് ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ആപ്പ് മുഖേന നിപയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും ലഭ്യമാകും.

പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ നിപ ഹെല്‍പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. NiphtaApp.Qkopy.com എന്ന ലിങ്കിലൂടെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. ആരോഗ്യ വകുപ്പിന്റെ നമ്പര്‍(7592808182) നിങ്ങളുടെ ഫോണില്‍ സേവ് ചെയ്താല്‍ മാത്രമേ ഈ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാവുകയുള്ളൂ. കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്ത് നല്‍കി ജനങ്ങളെ നിപയില്‍ നിന്നു രക്ഷിക്കുകയും നിപയെകുറിച്ചുള്ള ഭീതി ഒഴിവാക്കുകയുമാണ് ആപ്പിന്റെ ലക്ഷ്യം.

Comments

comments

Categories: FK News, Slider