വ്യാജ കാനണ്‍ ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍

വ്യാജ കാനണ്‍ ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍

മുംബൈ: വ്യാജ കാനണ്‍ കമ്പനി ഉത്പന്നങ്ങളുമായി യുവാവ് പിടിയിലായി. ഏകദേശം 2.29ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ കാനോണ്‍ ഉത്പന്നങ്ങളാണ് ഇയാളില്‍ നിന്ന് കൊളാബ പൊലീസ് പിടികൂടി. ഘാട്‌കോപര്‍ സ്വദേശിയായ ഷാംജി ഗണേഷ് ചൗഡയാണ് അറസ്റ്റിലായത്.

വ്യാജ കാനണ്‍ ഉത്പന്നങ്ങള്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ നല്‍കിയെന്ന ഇഐപിആര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാറില്‍ കടത്തുകയായിരുന്ന വ്യാജ ഉത്പന്നങ്ങള്‍ കൊളബ റോഡില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പിടികൂടിയ ഉത്പന്നങ്ങളെക്കുറിച്ച് ചൗഡ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

 

Comments

comments

Categories: FK News