സമയനിഷ്ഠ പാലിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വെ പുതിയ സംവിധാനം കൊണ്ടുവരുന്നു

സമയനിഷ്ഠ പാലിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വെ പുതിയ സംവിധാനം കൊണ്ടുവരുന്നു

ന്യൂഡെല്‍ഹി: കൃത്യനിഷ്ഠയുടെ കാര്യത്തില്‍ പിന്നോട്ടാണ് ഇന്ത്യന്‍ റെയ്ല്‍വെയെന്നാണ് പൊതുവെ പറയുക. തീവണ്ടികള്‍ അരമണിക്കൂറും ഒരു മണിക്കൂറും രണ്ട് മണിക്കൂറുകള്‍ക്ക് മേലെയും വൈകിയോടുന്ന ചരിത്രമാണ് ഇന്ത്യന്‍ റെയ്ല്‍വെയ്ക്കുള്ളത്. എന്നാല്‍ ഇനി കൃത്യമായി തീവണ്ടികള്‍ കൃത്യ സമയത്ത് യാത്രക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സേവനം ചെയ്യുമെന്ന് ഇന്ത്യന്‍ റെയ്ല്‍വെ അറിയിച്ചിരിക്കുകയാണ്. സിഗ്നലിംഗ് സംവിധാനത്തിലുള്ള പോരായ്മയാണ് ഇതുവരെ ട്രെയിനുകള്‍ വൈകിയോടുന്നതിന് കാരണമായിരുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനായി യൂറോപ്യന്‍ രീതിയിലുള്ള സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോവുകയാണെന്ന് ഇന്ത്യന്‍ റെയ്ല്‍വെ അറിയിച്ചു.

യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും സമയനിഷ്ഠ പാലിക്കുന്നതിനുമാണ് പ്രധാനമായും യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം-2 (ഇടിസിഎസ്2) അവതരിപ്പിക്കുന്നത്. ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുന്നതിനും ഒരേ ഇന്‍ഫ്രാസ്ട്രക്ചറിലൂടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനും ഇടിസിഎസ്-2 കൊണ്ട് സാധിക്കും. ഒരേ ട്രാക്കിലൂടെ രണ്ട് ട്രെയിനുകള്‍ തമ്മില്‍ 500 മീറ്റര്‍ അകലം പാലിച്ചുകൊണ്ട് ട്രെയിന്‍ ഓടിക്കാന്‍ കഴിയുമെന്നതാണ് ഈ സിസ്റ്റത്തിന്റെ മറ്റൊരു പ്രത്യേകത. ഡെല്‍ഹി-മുഗള്‍സരി സെക്ഷനിലാണ് ഈ സംവിധാനം ആദ്യം പരീക്ഷിക്കുക.

സുരക്ഷയുടെ കാര്യത്തിലും പുതിയ സിംഗ്നലിംഗ് സമ്പ്രദായം കൊണ്ടുവന്നാല്‍ മാറ്റമുണ്ടാകും. അപകടങ്ങള്‍ കുറയ്ക്കാന്‍ ഈ സംവിധാനം വഴി സാധിക്കുമെന്നാണ് അധികതര്‍ കരുതുന്നത്. 2017-18 കാലയളവില്‍ റെയ്ല്‍വെ പാളങ്ങളില്‍ 73 അപകടങ്ങളാണ് ഉണ്ടായത്. പുതിയ സിഗ്നലിംഗ് സംവിധാനം കൊണ്ടുവന്നാല്‍ ലോക്കോ പൈലറ്റിന് എളുപ്പത്തില്‍ വിവരങ്ങള്‍ കൈമാറി അപകടത്തിന്റെ തോത് കുറയ്ക്കാന്‍ കഴിയും. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ യോഗത്തില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ സംവിധാനത്തെ കുറിച്ച് ചിന്തിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വെയോട് ആവശ്യപ്പെട്ടിരുന്നു.

 

 

 

 

Comments

comments