ജിഡിപിആര്‍ നിയമം: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നിവയ്‌ക്കെതിരെ പരാതി പ്രവാഹം

ജിഡിപിആര്‍ നിയമം: ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നിവയ്‌ക്കെതിരെ പരാതി പ്രവാഹം

സാന്‍ഫ്രാന്‍സിസ്‌കോ: യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍(ജിഡിപിആര്‍) നിയമം പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കകം ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ക്കെതിരെ പരാതികളുടെ പ്രവാഹം. വ്യക്തികളുടെ വിവരം കൈമാറുന്നു, സ്വകാര്യത നഷ്ടപ്പെടുന്നുവെന്നാണ് കമ്പനികള്‍ക്കെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.
9.3 ബില്യണ്‍ ഡോളര്‍ പിഴ വരുന്ന പരാതികളാണ് ജിഡിപിആര്‍ അതോറിറ്റിക്ക് ലഭിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വരുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളും ആപ്ലിക്കേഷനുകള്‍ക്കുമായി വ്യക്തിവിവരം കൈമാറണമെന്ന് നിര്‍ബന്ധിക്കുന്നതായി പരാതികളില്‍ പറയുന്നു. സേവനങ്ങള്‍ തുടര്‍ന്നും വേണമെങ്കില്‍ വിവരങ്ങള്‍ കൈമാറണമെന്ന ഭീഷണപ്പെടുത്തല്‍ പോലെയാണെന്നും പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു.

ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്നാമ് കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ വാര്‍ഷിക വരുമാനത്തില്‍ നിന്നും നാല് ശതമാനം പിഴ ഈടാക്കാനാണ് ജിഡിപിആര്‍ തീരുമാനിച്ചിരിക്കുന്നത്.

വ്യക്തിവിവരങ്ങള്‍ എങ്ങനെ ശേഖരിക്കണമെന്നും അവ എങ്ങനെ ഉപയോഗിക്കണമെന്നുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ച ജിഡിപിആര്‍ നല്‍കുന്നത്. യൂറോപ്യന്‍ യൂണിയനിലെ വിദേശകമ്പനികളും ഈ നിയമം അനുസരിക്കേണ്ടി വരും. മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കമ്പനികള്‍ വന്‍ പിഴ അടയ്‌ക്കേണ്ടി വരും.

 

 

Comments

comments