സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

ന്യൂഡെല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍(സിബിഎസ്ഇ) പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. cbseresults.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. ഗൂഗിളിന്റെ സെര്‍ച്ച് പേജില്‍ നിന്നും ഫലം ലഭ്യമാണ്. ആകെ വിജയശതമാനം 83.01 ശതമാനമാണ്.

മേഘ്‌ന ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക്. 500ല്‍ 499 മാര്‍ക്ക് മേഘ്‌ന നേടി. 498 മാര്‍ക്ക് വാങ്ങി അനൗഷ്‌ക ചന്ദ്ര രണ്ടാം റാങ്ക് കരസ്ഥമാക്കി. ഇരുവരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

തിരുവനന്തപുരം മേഖലയിലാണ് കൂടുതല്‍ വിജയശതമാനം. 97.32 ശതമാനം കുട്ടികള്‍ പരീക്ഷയില്‍ വിജയിച്ചു. ചെന്നൈയില്‍ വിജയശതമാനം 93.87 ഉം ഡെല്‍ഹിയും 89 ഉം ആണ്. പെണ്‍കുട്ടികളാണ് ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെച്ചത്. 88.31 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 78.99 ശതമാനം ആണ്‍കുട്ടികളാണ് വിജയിച്ചത്.

 

Comments

comments

Tags: CBSE, Results