ലോകത്തില്‍ പൊണ്ണത്തടിയന്മാര്‍ കൂടുന്നു

ലോകത്തില്‍ പൊണ്ണത്തടിയന്മാര്‍ കൂടുന്നു

 

വിയന്ന: അടുത്ത ഇരുപത്തിയേഴ് വര്‍ഷത്തിനുള്ളില്‍ ആഗോള ജനസംഖ്യയുടെ നാലിലൊരു ഭാഗം വരുന്ന ജനങ്ങള്‍ അമിതവണ്ണം മൂലം ദുരിതമനുഭവിക്കുമെന്ന് വിദ്ഗ്ധരുടെ പഠനം. 2045 ഓടെ ലോകത്തിലെ 22 ശതമാനം ജനങ്ങളും അമിതവണ്ണമുള്ളവരാകുമെന്നാണ് കണ്ടെത്തല്‍.

വിയന്നയിലെ അമിതവണ്ണത്തെക്കുറിച്ച് പഠനം നടത്തിയ യൂറോപ്യന്‍ കോണ്‍ഗ്രസാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. അമിതവണ്ണം മാത്രമല്ല പ്രമേഹം പോലുള്ള രോഗങ്ങളും ജനങ്ങളെ വരും വര്‍ഷങ്ങളില്‍ കൂടുതലായി ബാധിക്കുമെന്നാണ് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എട്ടില്‍ ഒരാള്‍ക്ക് ടൈപ്പ് 2 പ്രമേഹം ബാധിക്കാന്‍ ഇടയുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വെല്ലുവിളിയാകുമ്പോള്‍ രാജ്യങ്ങളുടെ ആരോഗ്യമേഖലയ്ക്കും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് നോവോ നോര്‍ഡിക്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ നിരീക്ഷകന്‍ അലന്‍ മോസസ് പറയുന്നു. നിലവില്‍ പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. പ്രമേഹ ചികിത്സയ്ക്ക് മാത്രമായി വലിയ തുകയാണ് ആരോഗ്യമേഖല ചെലവഴിക്കുന്നത്.

അമേരിക്കയില്‍ 2017 ലെ കണക്കുകള്‍ പ്രാകാരം 39 ശതമാനം പേര്‍ അമിതവണ്ണമുളളവരാണ്. 2045 ആകുമ്പോഴേക്കും 55 ശതമാനമായി വര്‍ധിക്കുമെന്നാണ് കരുതുന്നത്. പതിനാല് ശതമാനത്തോളം പ്രമേഹരോഗികളുള്ള അമേരിക്കയില്‍ 18 ശതമാനമായി ഉയരുകയും ചെയ്യും.

ലോകാരോഘ്യ സംഘടനയുടെ ജനസംഖ്യാ, ആരോഗ്യ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

 

Comments

comments

Categories: Current Affairs, FK News, World