തോല്‍ക്കാന്‍ ധൈര്യമുണ്ടോ?

തോല്‍ക്കാന്‍ ധൈര്യമുണ്ടോ?

ചെറിയ പരാജയങ്ങളുണ്ടാകുമ്പോള്‍ തന്നെ പരിക്ഷീണിതരായി ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ദുര്‍ബല ചിത്തരുടെ എണ്ണം സമൂഹത്തില്‍ കൂടി വരികയാണ്. തോല്‍ക്കാന്‍ മനസില്ലെന്നു പ്രഖ്യാപിച്ചുറപ്പിച്ച് ദുരന്തങ്ങളോട് പടവെട്ടി ജീവിത വിജയം നേടിയ നിരവധി ആളുകള്‍ നമ്മോടൊപ്പം ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുമുണ്ട്. ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് സ്ഥിരോല്‍സാഹത്തോടെ പ്രവര്‍ത്തിക്കാനുള്ള സന്ദേശം ഇവരുടെ ജീവിതത്തില്‍ നിന്ന് ഉള്‍ക്കൊള്ളണമന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകന്‍

ജീവിതത്തില്‍ ഒരു തവണ പരാജയപ്പെട്ടാല്‍ ജീവിതം പോയി എന്നു കരുതുന്നവര്‍ക്കായി ഇതാ ദക്ഷിണ കൊറിയയില്‍ നിന്നും ഒരു പ്രചോദനാത്മക ജീവിത കഥ. ഒരു ലക്ഷ്യത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയും ആ ലക്ഷ്യ പ്രാപ്തിക്കു വേണ്ടി പതറാതെ സഞ്ചരിക്കുകയും ചെയ്ത അപൂര്‍വ ജീവിതമാണ് ദക്ഷിണ കൊറിയയിലെ സാധാരണക്കാരിയായ ചാ എന്ന വനിതയുടേത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സ്വപ്‌നം സാക്ഷാല്‍കരിക്കുന്നതിന് വേണ്ടി ഒന്നും രണ്ടും തവണയല്ല ചാ സാ സൂണ്‍ എന്ന അറുപത്തൊന്‍പത് കാരി ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് എന്ന കടമ്പയെ നേരിട്ടത്. ഒന്നിനു പുറകെ മറ്റൊന്നായി നീണ്ട 960 തവണ ഡ്രൈവിംഗ് ടെസ്റ്റിലേര്‍പ്പെട്ട് ചാ അവസാനം തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്തു.

വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ മാത്രമല്ല ജീവിത വിജയമെന്നതിന്റെ ഉദാഹരമാണ് ചായുടെ ജീവിതം. ചെറിയ കാര്യങ്ങളോടുള്ള കാഴ്ചപ്പാട് ജീവത്തില്‍ നമ്മെ അസാധാരണമായ നേട്ടങ്ങളിലേക്ക് നയിക്കാമെന്നും ചാ എന്ന മുത്തശ്ശിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

പരാജയങ്ങള്‍ ജീവിതത്തില്‍ ആത്യന്തികമല്ലെന്നും സ്വപ്‌നങ്ങളുള്ള പരിശ്രമ ശാലികളുടെ മുന്‍പില്‍ ജീവിതം തല കുനിക്കുമെന്നുമുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ് ദക്ഷിണ കൊറിയയിലെ വാന്‍ചു പ്രവിശ്യയിലെ സിന്‍ചോണ്‍ ഗ്രാമത്തില്‍ ഒറ്റക്ക് താമസിക്കുന്ന ഈ മുത്തശ്ശി. ഈ അസാധാരണമായ നേട്ടത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ചാ ദക്ഷിണ കൊറിയയില്‍ ഒരു താരമായി മാറിയിരിക്കുകയാണ്. ന്യൂയോര്‍ക്ക് ടൈംസ് ചായുടെ നിശ്ചയ ദാര്‍ഢ്യത്തെക്കുറിച്ച് ലേഖനമെഴുതി. ഹ്യൂണ്ടായ് കമ്പനി തങ്ങളുടെ പുതിയ മോഡലുകളിലൊന്നായ ഹ്യൂണ്ടായ്- കിയ ചായ്ക്ക് സമാനമായി നല്‍കി അവരെ ആദരിച്ചു. അതോടൊപ്പം പരസ്യ മോഡലായി ഉള്‍പ്പെടുത്തുകയും ചെയ്തു.

ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും തോല്‍വിയില്ലാതെ ജയമില്ലെന്നും മനസ്സിലാക്കുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്? പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിത വിജയത്തിനായി പരിശ്രമിക്കുന്നവരുടെ മുന്നില്‍, ഇന്നല്ലെങ്കില്‍ നാളെ വിജയത്തിന്റെ വാതിലുകള്‍ തീര്‍ച്ചയായും തുറക്കപ്പെടും.

വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ മാത്രമല്ല ജീവിത വിജയമെന്നതിന്റെ ഉദാഹരമാണ് ചായുടെ ജീവിതം. ചെറിയ കാര്യങ്ങളോടുള്ള കാഴ്ചപ്പാട് ജീവത്തില്‍ നമ്മെ അസാധാരണമായ നേട്ടങ്ങളിലേക്ക് നയിക്കാമെന്നും ചാ എന്ന മുത്തശ്ശിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ദിവസവും പുലര്‍ച്ചെ നാലുമണിക്ക് എഴുനേറ്റ്, മൂന്ന് ബസുകള്‍ മാറിക്കയറി വേണമായിരുന്നു ഡ്രൈവിംഗ് ടെസ്റ്റിനായി ചായ്ക്ക് പോകേണ്ടിയിരുന്നത്. ഓരോ യാത്രയ്ക്കും എതാണ്ട് അഞ്ച് ഡോളര്‍ ചെലവുണ്ടായിരുന്നു. പക്ഷെ നിരവധി വര്‍ഷങ്ങള്‍ തന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി ചെലവഴിച്ചപ്പോഴും തോറ്റ് പിന്‍മാറാന്‍ ചാ തയ്യാറായില്ല. അത് തന്നെയായിരുന്നു അവരുടെ വിജയ രഹസ്യവും.

ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും തോല്‍വിയില്ലാതെ ജയമില്ലെന്നും മനസ്സിലാക്കുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്? പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിത വിജയത്തിനായി പരിശ്രമിക്കുന്നവരുടെ മുന്നില്‍, ഇന്നല്ലെങ്കില്‍ നാളെ വിജയത്തിന്റെ വാതിലുകള്‍ തീര്‍ച്ചയായും തുറക്കപ്പെടും.

ആകസ്മികമായ മറ്റൊരു കാര്യം കൂടി ചായുടെ ജീവിതത്തിലുണ്ട്. ചാ എന്നാല്‍ കൊറിയന്‍ ഭാഷയില്‍ വാഹനം എന്നാണ് അര്‍ത്ഥം. ഏതായാലും 960 തവണ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുത്ത് ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയ ചാ തന്റെ പേരിനെ കൂടി അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്. ജീവിതത്തില്‍ പരാജയങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. പരാജയങ്ങളോടുള്ള നമ്മുടെ മനോഭാവമാണ് ആത്യന്തികമായി നമ്മള്‍ വിജയികളാണോ, പരാജിതരാണോ എന്നു തീരുമാനിക്കുന്നത്.

വിഖ്യാതനായ വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ ഇപ്രകാരമാണ്. ‘വിജയമെന്നത് അവസാനമല്ല, പരാജയമെന്നത് ആത്യന്തികവും; വീണ്ടും പ്രവര്‍ത്തിക്കുവാനുള്ള ധൈര്യമാണ് വിലപ്പെട്ടത്”. സ്ഥിരോല്‍സാഹത്തെ ജയിക്കാന്‍ ഈ ലോകത്തില്‍ മറ്റൊന്നുമില്ല. കഴിവിനേക്കാളും ബുദ്ധിശക്തിയേക്കാളും വലുതാണ്് സ്ഥിരോല്‍സാഹം. അതുകൊണ്ടാണ് വിഖ്യാതനായ തോമസ് ആല്‍വാ എഡിസണ്‍, പ്രതിഭയെന്നത് ഒരു ശതമാനം പ്രചോദനവും തൊണ്ണൂറ്റൊന്‍പത് ശതമാനം കഠിനാധ്വാനവുമാണെന്ന് പറഞ്ഞത്.

നിങ്ങള്‍ ആരുമായിക്കൊള്ളട്ടെ, പ്രവര്‍ത്തിക്കാന്‍ ലക്ഷ്യങ്ങള്‍ മുന്നില്‍ വെക്കുക. സ്ഥിരോല്‍സാഹത്തോടു കൂടി പ്രയത്‌നിക്കുക. പരാജയങ്ങളെ ഭയപ്പെടാതിരിക്കുക. വിജയം നിങ്ങളെത്തേടിയെത്തുക തന്നെ ചെയ്യും.

(തുടരും)

(രാജ്യത്തര മോട്ടിവേഷണല്‍ സ്പീക്കറും, ഗ്രന്ഥകാരനും , സൈക്കോളജിസ്റ്റുമാണ് ലേഖകന്‍. ഫോണ്‍: 9447259402. Email: jskottaram@gmail.com)

 

Comments

comments

Categories: Motivation