പിടിച്ചുനിര്‍ത്താനാകാതെ എണ്ണവില: പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയും കൂട്ടി

പിടിച്ചുനിര്‍ത്താനാകാതെ എണ്ണവില: പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയും കൂട്ടി

തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും എണ്ണ വില വര്‍ധിപ്പിച്ചു. രാജ്യവ്യാപകമായി വിലക്കയറ്റത്തില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് എണ്ണവില ഇന്നും കൂട്ടിയത്. മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 38 പൈസ കൂടി 82 രൂപയും ഡീസലിന് 24 പൈസ വര്‍ധിച്ച് 74.60 രൂപയുമായി. കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ പെട്രോളിന് 3.39 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 3.8 രൂപയും കൂടി.

ഡെല്‍ഹിയില്‍ പെട്രോള്‍വില 77.83 രൂപയും മുംബൈയില്‍ 85.65 രൂപയുമാണ്. കൊല്‍ക്കത്തയിലും ചെന്നൈയിലും പെട്രോള്‍വില 80 രൂപയാണ്.

Comments

comments

Categories: FK News, Slider