ഈദ് മാസത്തില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തി

ഈദ് മാസത്തില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താന്‍ വിലക്കേര്‍പ്പെടുത്തി

ഇസ്ലമാബാദ്: പുണ്യമാസമായ റംസാന്‍ മാസത്തില്‍ പാകിസ്താനില്‍ ഇന്ത്യന്‍ സിനിമകള്‍ ഉള്‍പ്പടെയുള്ള വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് പാകിസ്താന്‍ സര്‍ക്കാര്‍ നിരോധിച്ചു. കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് പാകിസ്താന്‍ വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഈദിനു രണ്ട് ദിവസം മുമ്പും അത് കഴിഞ്ഞുള്ള രണ്ടാഴ്ചയുമാണ് സിനിമകള്‍ നിരോധനമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അസ്ഹ ദിവസങ്ങളിലാണ് നിരോധനം. പ്രാദേശിക സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് പ്രസ്താവനയിലെ വിശദീകരണം.

വിദേശ സിനിമാ വിതരണക്കാരോടും തിയേറ്റര്‍ ഉടമകളോടും ഈ ദിവസങ്ങളില്‍ വിദേശസനിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് നിര്‍ദേശിച്ചു. ഇന്ത്യന്‍ സിനിമകളും ഹോളിവുഡ് സിനിമകളും പ്രാദേശിക സിനിമകള്‍ക്ക് വെല്ലുവിളിയാണെന്ന പാകിസ്താന്‍ സിനിമാ നിര്‍മാതാക്കളുടെയും സംവിധായകരുടെയും മറ്റ് സിനിമാ മേഖലയിലുള്ളവരുടെയും പരാതിയിന്മേലാണ് മന്ത്രാലയത്തിന്റെ നടപടി.

Comments

comments