ഇക്‌സിഗോയും ഐആര്‍സിടിസിയും കൈകോര്‍ക്കുന്നു

ഇക്‌സിഗോയും ഐആര്‍സിടിസിയും കൈകോര്‍ക്കുന്നു

 

ന്യൂഡെല്‍ഹി: പ്രമുഖ യാത്രാ ആപ്ലിക്കേഷന്‍ ഇക്‌സിഗോയുമായി സംയുക്ത സംരംഭം തുടങ്ങാന്‍ ഇന്ത്യന്‍ റെയ്ല്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐആര്‍സിടിസി) ഒരുങ്ങുന്നു. തീവണ്ടിയാത്രക്കാരായ ഉപയോക്താള്‍ക്ക് ഹോട്ടല്‍ മുറികള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാന്‍ പുതിയ പദ്ധതികൊണ്ട് സാധ്യമാകുമെന്നാണ് പ്രതീക്ഷ.

ഇക്‌സിഗോയുടെ ആഭ്യന്തര, അന്താരാഷ്ട്ര ഹോട്ടല്‍ പാര്‍ട്ണര്‍മാരുടെ ഓഫറുകളും മറ്റ് സൗകര്യങ്ങളും ഇനി ഐആര്‍സിടിസുയുടെ വെബ്‌സൈറ്റിലും മൊബൈല്‍ പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. തീവണ്ടിയാത്രക്കാര്‍ക്ക് ഇനിമുതല്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ആഡംബര ഹോട്ടലുകള്‍ വേണ്ടവര്‍ക്കോ തങ്ങളുടെ ബജറ്റ് അനുസരിച്ച് ഹോട്ടലുകള്‍ വേണ്ടവര്‍ക്കോ ഹോട്ടലുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ഇക്‌സിഗോ 40,000 ട്രാവല്‍ വെബ്‌സൈറ്റുകളില്‍ നിന്ന് താരതമ്യപ്പെടുത്തുകയും വിലയുടെയും സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. പേ അറ്റ് ഹോട്ടല്‍, ഫ്രീ കാന്‍സലേഷന്‍ എന്നീ ഓഫറുകളും യാത്രക്കാര്‍ക്കായി ഇക്‌സിഗോ ഓഫര്‍ ചെയ്യുന്നുണ്ട്.

Comments

comments

Tags: IRCTC, Ixigo, Train