ദുബായ് മുന്‍സിപ്പാലിറ്റി 294 ടണ്‍ പഴകിയ ഭക്ഷണം പിടികൂടി

ദുബായ് മുന്‍സിപ്പാലിറ്റി 294 ടണ്‍ പഴകിയ ഭക്ഷണം പിടികൂടി

ദുബായ്: ലൈസന്‍സ് ഇല്ലാതെ തൊഴിലാളികള്‍ക്ക് ഭക്ഷണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കച്ചവടക്കാരെ ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പിടികൂടി. ജോലിക്കാര്‍ താമസിക്കുന്ന ഇടങ്ങളില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ചുവെച്ചിരിക്കുന്നതായും കണ്ടെത്തി.

വറൈസന്‍, മുഹൈസ്‌ന, ജബല്‍ അലി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ലൈസന്‍സ് ഇല്ലാതെ അനധികൃതമായി ഭക്ഷണം വിതരണം ചെയ്തവരില്‍ നിന്നാണ് പഴകിയവ പിടിച്ചെടുത്തതെന്ന് ഡിഎം അറിയിച്ചു.

2018 ഏപ്രിലില്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ 2,266 കച്ചവടക്കാരെയും 19 കാര്‍ കഴുകുന്നവരെയും 35 കശാപ്പുകരെയും 449 യാചകരെയും ലൈസന്‍സ് ഇല്ലാത്തതിനെ തുര്‍ന്ന് അറസ്റ്റ് ചെയ്തുവെന്ന് ഡി എം മാര്‍ക്കറ്റിംഗ് ഹെഡ് ഫൈസല്‍ അല്‍ ബെയ്ദിവി പറഞ്ഞു.

Comments

comments

Categories: Arabia, FK News, World