ഉണക്കമുന്തിരി കഴിക്കാം, ഹൃദ്രോഗത്തെ തടയാം

ഉണക്കമുന്തിരി കഴിക്കാം, ഹൃദ്രോഗത്തെ തടയാം

 

ഉണക്കിയെടുക്കുന്ന പഴങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരി നിരവധി ആരോഗ്യ ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. അമിതവണ്ണം ഉള്‍പ്പെടെ ഹൃദയ സംരക്ഷണം വരെ ഉണക്കമുന്തിരി കഴിക്കുന്നതിലൂടെ സാധിക്കുന്നു. പതിവായി ഉണക്കമുന്തിരി കഴിച്ചാല്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒന്നും പിടിപെടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉണക്കമുന്തിരി ശരീരത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് നിയന്ത്രിക്കുന്നതു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. കൊളസ്‌ട്രോള്‍ ശരീരത്തില്‍ മിതമായ രീതിയില്‍ നിന്നാല്‍ ഹൃദയധമനീ രോഗങ്ങള്‍ ഒന്നും തന്നെ വരില്ല. ഇതിനു പുറമെ ലൈംഗിക ഉത്തേജനത്തിനും ഉണക്ക മുന്തിരി നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ആര്‍ജിനിന്‍ എന്ന അമിനോ ആസിഡ് ലൈംഗിക തൃഷ്ണ ഉണര്‍ത്താന്‍ സഹായിക്കുന്നു.

വയറ്റിലെ അസുഖങ്ങള്‍ക്കും മികച്ചതാണ് ഈ ഡ്രൈ ഫ്രൂട്ട്. ഇതില്‍ അടങ്ങിയിട്ടുള്ള ഫൈബറിന്റെ അംശം ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള വിഷപദാര്‍ത്ഥങ്ങളെയും ആവശ്യമില്ലാത്ത വസ്തുക്കളെയും നീക്കം ചെയ്യുന്നു. പൊട്ടാസ്യം ധാരാളമായി അടങ്ങിയതു കൊണ്ട് വൃക്കയിലെ കല്ല് ഉണ്ടാകുന്നത് തടയുന്നു. ഇനി വൃക്കയില്‍ കല്ലു വന്നതിനു ശേഷമാണെങ്കില്‍ അതിനെ നീക്കം ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. വായില്‍ ബാക്ടീരിയ ഉണ്ടാകുന്നത് തടയാനും ഇതിന് സാധ്യമാണ്.

ഉണക്കമുന്തിരി ഉപയോഗിച്ച് ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും. രാത്രി ഉറങ്ങുന്നതിനു മുമ്പ് മുന്തരി വെള്ളത്തിലിട്ട് രാവിലെഎഴുന്നേറ്റയുടനെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീര സൗന്ദര്യം കൂട്ടും. വണ്ണം വയ്ക്കുക മാത്രമല്ല രക്തം കൂടുതലായി ഉണ്ടാകുകയും ശരീരം തുടുക്കുകയും ചെയ്യും. കാത്സ്യം നല്ല തോതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് വെള്ളത്തില്‍ കുതിര്‍ത്തി കഴിക്കുമ്പോള്‍ അത് ശരീരം പെട്ടന്ന് ആഗിരണം ചെയ്യും. കാത്സ്യത്തിന്റെ അളവ് പല്ലുകളുടെ തേയ്മാനത്തില്‍ നിന്നും പൊട്ടലില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യും.

 

 

Comments

comments

Categories: FK News, Health, Life