തട്ടത്തിനുള്ളിലെ പവര്‍ലിഫ്റ്റര്‍; നേട്ടങ്ങളുടെ തിളക്കത്തില്‍ മജിസിയ ബാനു

തട്ടത്തിനുള്ളിലെ പവര്‍ലിഫ്റ്റര്‍; നേട്ടങ്ങളുടെ തിളക്കത്തില്‍ മജിസിയ ബാനു

 

കോഴിക്കോട്: വളരെ ചെറുപ്പം മുതല്‍ക്കെ കായിക രംഗത്ത് സജീവമായ കോഴിക്കോട്ടുകാരി മജിസിയ ബാനു ഇന്ന് പവര്‍ ലിഫ്റ്റിംഗ് രംഗത്ത് നിരവധി നേട്ടങ്ങളാണ് കരസ്ഥമാക്കി കൊണ്ടിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ മജിസിയ പവര്‍ ലിഫ്റ്റിഗിനു പുറമെ ലോംഗ് ജംപ്, ഹൈ ജംപ്, ഷോട്ട്പുട്ട്, സ്വിമ്മിംഗ്, ബോക്‌സിംഗ് തുടങ്ങിയ വിഭാഗങ്ങളിലും സജീവമാണ്.

മിസ്റ്റര്‍ കേരള ഫിറ്റ്‌നെസ് ആന്‍ഡ് ഫാഷന്‍ 2018 ല്‍ സ്വര്‍ണ മെഡല്‍, ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ദി ഇയര്‍, സ്‌ട്രോംഗ് വുമണ്‍ ഓഫ് കേരള 2017, സ്‌ട്രോംഗ് വുമണ്‍ ഓഫ് കോഴിക്കോട്, കേരള സംസ്ഥാന ബെഞ്ച് പ്രസ് ചാംപ്യന്‍ഷിപ്പ് സ്വര്‍ണ മെഡല്‍, ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി തുടങ്ങി തുടര്‍ച്ചയായി മജീസിയയെ തേടി എത്തിയത് നിരവധി ബഹുമതികളും നേട്ടങ്ങളുമാണ്.

ഈയടുത്തായി ലക്‌നൗവില്‍ നടന്ന 55 കി.ഗ്രാം സീനിയര്‍ വുമണ്‍ പഞ്ചഗുസ്തിയില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കാനും മജിസിയയ്ക്ക് സാധിച്ചു. തുര്‍ക്കിയില്‍ വരുന്ന ഒക്ടോബര്‍ 13 മുതല്‍ 20 വരെ നടക്കുന്ന വേള്‍ഡ് പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും മജിസിയെ തേടി എത്തിയിട്ടുണ്ട്.

തട്ടമിട്ട് കായിക തട്ടകത്തിലേക്ക് ഇറങ്ങുന്ന ഈ 24 കാരി എന്നും മലയാളികള്‍ക്ക് അഭിമാനം തന്നെ. തന്റെ മതമോ വസ്ത്രമോ സ്വപന്ങ്ങള്‍ക്കു മുന്നില്‍ ഒരു തടസമേയല്ലെന്നു ലോകത്തിനു മനസിലാക്കി കൊടുക്കാനും മജിസിയയ്ക്ക് സാധിച്ചു.

 

 

Comments

comments

Categories: FK News, Motivation, Women