യുഎഇ തൊഴില്‍നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നു

യുഎഇ തൊഴില്‍നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നു

 

അബുദാബി: യുഎഇയിലെ തൊഴില്‍ നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതായി യുഎഇ മാനവ വിഭവശേഷി മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമേലി പറഞ്ഞു. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വപാടവം, പൗരത്വം, സ്വാകര്യമേഖല, എണ്ണ ഉത്പാദനം എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്തതിനു ശേഷമാണ് നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ തങ്ങള്‍ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.

മാനവ വിഭവ നയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. എന്നാല്‍ പുതിയ നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അല്‍ ഹമേലി പറഞ്ഞു.

യുഎഇ പൗരന്മാര്‍ക്ക് അഞ്ച് ശതമാനം സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുക എന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും പുതിയ നിയമം പ്രാബല്യത്തില്‍ വരിക. എണ്ണ ഉത്പാദനാന്തര കാലത്തേക്കുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പുതിയ നിയമത്തില്‍ ശ്രദ്ധീകരിക്കും.

2021 ഓടെ 50 ശതമാനം തൊഴില്‍ശക്തി സ്വകാര്യമേഖലകളില്‍ സൃഷ്ടിക്കുക എന്നതാണ് തൊഴില്‍ വകുപ്പിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 2,000 ത്തോളം സ്വകാര്യ കമ്പനികള്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുമ്പോള്‍ അതില്‍ മുന്‍ഗണന കൊടുക്കുന്നത് എമിറേറ്റ്‌സ് പൗരന്മാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Comments

comments

Tags: Labour law, UAE