ടെലികോം കമ്പനികള്‍ താരിഫ് പ്ലാനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ട്രായ് നിര്‍ദേശം

ടെലികോം കമ്പനികള്‍ താരിഫ് പ്ലാനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ട്രായ് നിര്‍ദേശം

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്ക് ടെലികോം സേവനദാതാക്കള്‍ ഓഫര്‍ ചെയ്യുന്ന താരിഫ് പ്ലാനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദേശിച്ചു. ജൂണ്‍ 30 മുതല്‍ ട്രായുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ താരിഫ് പ്ലാനുകളുടെ വിവരം സമര്‍പ്പിക്കാം. ഉപഭോക്താക്കള്‍ക്ക് ഒറ്റ പ്ലാറ്റ്‌ഫോമില്‍ താരിഫ് ഓഫറുകളെ കുറിച്ച് അറിയാമെന്നതാണ് ട്രായ് ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കള്‍ക്കായി താരിഫ് ഓഫറുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളും ട്രായും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനു പിന്നാലെയാണ് ട്രായുടെ നീക്കം. ഉപഭോക്താക്കളെ വലയിലാക്കാനായി കമ്പനികള്‍ നല്‍കുന്ന താരിഫ് ഓഫറുകള്‍ പൊതുവായി പ്രസിദ്ധീകരിക്കണമെന്നാണ് ട്രായുടെ ആവശ്യം. എന്നാല്‍ കമ്പനികള്‍ ഇതിന് തയ്യാറല്ല.

ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തിലൊരു നിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ട്രായ് അറിയിച്ചു. അതേസമയം, അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ നിര്‍ദേശം പാലിക്കാന്‍ കഴിയില്ലെന്നാണ് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്. കൂടുതല്‍ സമയം ആവശ്യപ്പെട്ട് കമ്പനികള്‍ ട്രായ്ക്ക് കത്തയച്ചിട്ടുണ്ട്.

 

 

Comments

comments

Tags: Tariffs, telecom, TRAI