സ്മാര്‍ട്ട്‌ഫോണുകള്‍ ഉന്മേഷം കുറയ്ക്കുന്നു, സൗന്ദര്യവും ഇല്ലാതാക്കുന്നു

സ്മാര്‍ട്ട്‌ഫോണുകള്‍ ഉന്മേഷം കുറയ്ക്കുന്നു, സൗന്ദര്യവും ഇല്ലാതാക്കുന്നു

 

അമിതമായ സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം ഉറക്കത്തെയും ആരോഗ്യത്തെയും മാത്രമല്ല ദോഷമായി ബാധിക്കുന്നത്, സൗന്ദര്യത്തിനും ഇത് ദോഷമെന്നാണ് പുതിയ കണ്ടെത്തല്‍. ഉറങ്ങുമ്പോള്‍ തൊട്ടടുത്ത് ഫോണ്‍ വച്ച് കിടക്കുന്നത് ചര്‍മ്മത്തിന് ദോഷം ചെയ്യും. ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മുമ്പ് നമ്മള്‍ മനസിലാക്കിയിട്ടുണ്ട്. ഇത് നമ്മളുടെ ഉറക്കത്തെയും കവര്‍ന്നെടുക്കുന്നു.

വേണ്ടത്ര ഉറക്കം ശരീരത്തിന് ലഭിക്കാതെ വരുമ്പോള്‍ ചര്‍മ്മത്തിലെ ജലാംശം വറ്റി പോവുന്നു. ഇത് ക്രമേണ ശരീരത്തിന്റെ ഓരോ ഭാഗങ്ങളെ ബാധിക്കുന്നു. ചര്‍മ്മത്തില്‍ ഇരുണ്ട നിറത്തിലുള്ള പാടുകള്‍ ഉണ്ടാക്കുന്നതിനും കാരണമാവുന്നു. സ്മാര്‍ട്ട്‌ഫോണുകളിലെ അക്ഷരങ്ങള്‍ തീരെ ചെറുതായതു കൊണ്ട് കൂടുതല്‍ നേരം സ്മാര്‍ട്ട്‌ഫോണില്‍ തന്നെ ചെലവഴിക്കുന്നതും അക്ഷരങ്ങള്‍ വായിക്കുന്നതും കണ്ണിനു കൂടുതല്‍ അസൗകര്യം സൃഷ്ടിക്കുകയും അത് കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും കെടുത്തുകയും ചെയ്യുന്നു.

ശാരീര ികാധ്വാനം ഒന്നും വേണ്ടെങ്കിലും ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ നാം പെട്ടന്ന് ക്ഷീണിതരാവുന്നു. ഇത് ഉത്സാഹം നഷ്ടപ്പെടുത്തുന്നു. ഇത് മുഖത്തിന്റെ തെളിച്ചം ഇല്ലാതാക്കുന്നു. ത്വക് രോഗങ്ങളും എന്തിന് തൊലിപ്പുറത്തുള്ള അര്‍ബുദത്തിനു വരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം വഴിവെക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു കുറവും വന്നിട്ടില്ല. കൂടുതല്‍ നേരം സ്മാര്‍ട്ട്‌ഫോണില്‍ ചെലവഴിക്കുന്നത് സൗന്ദര്യമില്ലാതാക്കുമെന്നത് ചിലരെങ്കിലും ഉള്‍ക്കൊള്ളാനാണ് സാധ്യത.

 

Comments

comments

Categories: FK News, Health, Life

Related Articles