നഷ്ടം തിരിച്ചുപിടിച്ചു; സെന്‍സെക്‌സ് 318.20 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

നഷ്ടം തിരിച്ചുപിടിച്ചു; സെന്‍സെക്‌സ് 318.20 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

 

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് ശേഷം സെന്‍സെക്‌സ് ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 318.20 പോയന്റ് നേട്ടത്തില്‍ 34663.11 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ദേശീയ ഓഹരി സൂചിക നിഫ്റ്റി 83.50 പോയന്റ് ഉയര്‍ന്ന് 10513.90 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ടിസിഎസ്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഓട്ടോ വിഭാഗത്തിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ ലിവര്‍ എന്നിവയും ഒഎന്‍ജിസി, വേദാന്ത എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കു നേരെയുള്ള പ്രതിഷേധവും ഓഹരിവിപണികളില്‍ നിഴലിച്ചിരുന്നു.

Comments

comments

Tags: Nifty, sensex, shares