എണ്ണവില കുതിക്കുന്നു; പെട്രോളിന് 31 പൈസ കൂട്ടി

എണ്ണവില കുതിക്കുന്നു; പെട്രോളിന് 31 പൈസ കൂട്ടി

 

തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസം എണ്ണ വില വീണ്ടും കൂടി. ഇന്ന് 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഇതോടെ പെട്രോളിന്റെ വില 80 കടന്നു. ഡീസലിന് 73.23 രൂപയും കൂട്ടി. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് വില കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും എണ്ണ വില വര്‍ധിച്ചത് ജനങ്ങള്‍ക്ക് നിരാശയുണ്ടാക്കിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 81.67 രൂപയും ഡീസലിന് 73.23 രൂപയുമാണ് വില. ഇന്ധനവില തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒഎന്‍ജിസിയുടെ സഹായം തേടിയെന്ന് റിപ്പോര്‍ട്ടുണ്ട്.

 

Comments

comments