മോഡികെയര്‍ ആശ്വാസമാകുന്നു; ചികിത്സകള്‍ക്ക് 20 ശതമാനം ഫീസ് നിരക്ക് കുറയ്ക്കുന്നു

മോഡികെയര്‍ ആശ്വാസമാകുന്നു;  ചികിത്സകള്‍ക്ക് 20 ശതമാനം ഫീസ് നിരക്ക് കുറയ്ക്കുന്നു

 

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതി( എന്‍എച്ച്പിഎസ്) പൊതുവായുള്ള ചില ചികിത്സകളുടെ ഫീസ്‌നിരക്ക് കുറയ്ക്കുന്നു. മോഡികെയര്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ കൊറോണറി ബൈപ്പാസ്, കാല്‍മുട്ട് ശസ്ത്രക്രിയ, സിസേറിയന്‍ തുടങ്ങിയ ശസ്ത്രക്രിയകളുടെ ഫീസ് നിരക്കാണ് 15-20 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപദ്ധതി(സിജിഎച്ച്എസ്)യേക്കാള്‍ കുറവാണ് ഫീസ്‌നിരക്കില്‍ മോഡികെയര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും സമ്പൂര്‍ണ സമഗ്ര ആരോഗ്യ പരിരക്ഷയും മോഡികെയര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്‍എച്ച്പിഎസിന്റെ കീഴില്‍ വരുന്ന 1,354 ചികിത്സാ പാക്കേജുകളുടെയും ഫീസ് നിരക്ക് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്തിമരൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. കാര്‍ഡിയോളജി, ഓഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, യൂറോളജി, ഓങ്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ക്കും ചികിത്സയ്ക്കും പാക്കേജ് കൊണ്ടുവരും.

പദ്ധതിയിലെ നിരക്ക് പ്രകാരം ആന്‍ജിയോപ്ലാസ്റ്റി നടത്താന്‍ 50,000 രൂപയാകും. കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് 80,000 രൂപയും, സിസേറയന് 9,000 രൂപയുമാണ് ഫീസ് നിരക്ക്. സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയാണ് ഫീസ് നിരക്ക്. ആന്‍ജിയോപ്ലാസ്റ്റിക് ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് ഫീസ് നിരക്ക്. സിസേറിയന് 1.5 ലക്ഷമാണ് ഡെല്‍ഹിയിലെ സ്വകാര്യആശുപത്രികള്‍ ഈടാക്കുന്നത്. ഇതില്‍ നിന്നെല്ലാം താരതമ്യേന മോഡികെയര്‍ പദ്ധതി പ്രകാരം ശസ്ത്രക്രിയകള്‍ക്കും ചികിത്സയ്ക്കും ഫീസ് നിരക്ക് വളരെ കുറവാണ്.

Comments

comments

Categories: FK News, Health, Slider, Top Stories
Tags: modicare, NHPS