ബിഎംഡബ്ല്യു ബന്ധം മുറിക്കാതെ ടോം ക്രൂസ്

ബിഎംഡബ്ല്യു ബന്ധം മുറിക്കാതെ ടോം ക്രൂസ്

മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ പുതിയ സിനിമയില്‍ ആര്‍ നൈന്‍ ടി, ക്ലാസിക് 5 സീരീസ് ഉള്‍പ്പെടെ ബിഎംഡബ്ല്യു വാഹനങ്ങളുടെ ഒരു പട കാണാം

ഹോളിവുഡ് : ഹോളിവുഡില്‍ വന്‍ വിജയം നേടുന്ന പരമ്പരകളിലൊന്നാണ് മിഷന്‍ ഇംപോസിബിള്‍. എംഐ സിനിമകള്‍ നമ്മള്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിലെ മാരക ചേസിംഗ് സീനുകളാണ്. മിഷന്‍ ഇംപോസിബിള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറ്റവും ആവേശം ജനിപ്പിക്കുന്നതാണ് അവയിലെ ചേസിംഗ് സീനുകള്‍. പരമ്പരയിലെ പുതിയ സിനിമയായ മിഷന്‍ : ഇംപോസിബിള്‍ – ഫോള്‍ഔട്ടിലും ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള ചങ്ങാത്തം തുടരുകയാണ് ടോം ക്രൂസ്. ആര്‍ നൈന്‍ ടി, ക്ലാസിക് 5 സീരീസ് ഉള്‍പ്പെടെ ബിഎംഡബ്ല്യു വാഹനങ്ങളുടെ ഒരു പട തന്നെ പുതിയ സിനിമയില്‍ കാണാം.

മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആറാമത് ചിത്രമായ ഫോള്‍ഔട്ടില്‍ ബിഎംഡബ്ല്യു 5 സീരീസ് ക്ലാസിക് ഇ28 ഡ്രൈവ് ചെയ്യുന്ന ടോം ക്രൂസിനെയാണ് കാണുന്നത്. പാരിസ് നഗര വീഥികളിലൂടെയാണ് ടോം ക്രൂസ് ഈ ഹൈ-സ്പീഡ് ചേസിംഗ് നടത്തുന്നത്. ബിഎംഡബ്ല്യു ആര്‍ നൈന്‍ ടി കൂടാതെ ബിഎംഡബ്ല്യു ആര്‍1200 ജിഎസ് പൊലീസ് മോട്ടോര്‍സൈക്കിളുകളും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബിഎംഡബ്ല്യു എഫ്800 ജിഎസ് ആണ് ഉപയോഗിച്ചിരിക്കുന്ന മറ്റൊരു മോട്ടോര്‍സൈക്കിള്‍.

നിരവധി ബിഎംഡബ്ല്യു വാഹനങ്ങള്‍ക്കാണ് മിഷന്‍ ഇംപോസിബിള്‍ സിനിമാ പരമ്പരയില്‍ അഭിനയിക്കാന്‍ ഇതിനകം അവസരം ലഭിച്ചത്. 2011 ല്‍ പുറത്തിറങ്ങിയ മിഷന്‍ : ഇംപോസിബിള്‍ – ഗോസ്റ്റ് പ്രോട്ടോക്കോള്‍ സിനിമയില്‍ മുംബൈ തെരുവുകളിലൂടെ ബിഎംഡബ്ല്യു ഐ വിഷന്‍ ഡൈനാമിക് കണ്‍സെപ്റ്റ് ഡ്രൈവ് ചെയ്യുന്നത് മറക്കാനാവില്ല. പരമ്പരയിലെ അഞ്ചാം സിനിമയായ, 2015 ല്‍ പുറത്തിറങ്ങിയ മിഷന്‍ : ഇംപോസിബിള്‍ – റോഗ് നേഷനില്‍ ബിഎംഡബ്ല്യു എസ്1000 ആര്‍ആര്‍ ഉപയോഗിച്ചാണ് ഹൈ-സ്പീഡ് ചേസ് ചിത്രീകരിച്ചത്.

ക്രിസ്റ്റഫര്‍ മക്ക്വാറീയാണ് ഫോള്‍ഔട്ടിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ജൂലൈ 27 ന് ചിത്രം തിയ്യറ്ററുകളിലെത്തും

ക്രിസ്റ്റഫര്‍ മക്ക്വാറീയാണ് ഫോള്‍ഔട്ടിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ടോം ക്രൂസിനെ കൂടാതെ, റെബേക്ക ഫെര്‍ഗൂസണ്‍, വിംഗ് റൈംസ്, സൈമണ്‍ പെഗ്, മിഷേല്‍ മോനാഗാന്‍, അലക് ബാല്‍ഡ്‌വിന്‍, സീന്‍ ഹാരിസ്, ഹെന്റി കാവിള്‍, വനേസ്സ കിര്‍ബി, സിയാന്‍ ബ്രൂക്ക്, ആഞ്ചെല ബാസ്സെറ്റ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ജൂലൈ 27 ന് ചിത്രം തിയ്യറ്ററുകളിലെത്തും.

Comments

comments

Categories: Auto