കോംപറ്ററ്റീവ്‌നസ് ഇന്‍ഡക്‌സില്‍ ഇന്ത്യ 44ആം സ്ഥാനത്ത്

കോംപറ്ററ്റീവ്‌നസ് ഇന്‍ഡക്‌സില്‍ ഇന്ത്യ 44ആം സ്ഥാനത്ത്

 

ന്യൂഡെല്‍ഹി: ഐഎംഡിയുടെ ലോക കാംപറ്ററ്റീവ്‌നസ് റാങ്കിംഗില്‍ ഇന്ത്യ 44 ആം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പട്ടികയില്‍ ഒരുപടി മുന്നേട്ടേക്ക് നീങ്ങാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഹോംഗ്‌കോംഗ്, സിംഗപ്പൂര്‍, നെതര്‍ലന്റ്‌സ്, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയവയാണ് പട്ടികയില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള രാജ്യങ്ങള്‍.

സമ്പദ്‌വ്യവസ്ഥ, സര്‍ക്കാരുടെ കാര്യക്ഷമത, അടിസ്ഥാന സൗകര്യ വികസനം, ബിസിനസിലെ വളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തിലാണ് ഐഎംഡി ഒരു രാജ്യത്തിന്റെ കോംപറ്ററ്റാവ്‌നസ് അടയാളപ്പെടുത്തുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ വളരെയധികം മുന്നോട്ട് പോയതായി ഔഎംഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍ഡക്‌സില്‍ കഴിഞ്ഞ വര്‍ഷം 60ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇത്തവണ 56 ആം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു. ടെലികോം സെക്ടറില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ റാങ്കംഗില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്.

വ്യാവസായികപരമാ. കാര്യക്ഷമത 5.22 ശതമാനമായി 2018 ല്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ചില വെല്ലുവിളികള്‍ ഈവര്‍ഷം ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരിശീലന നിലവാരം കുറഞ്ഞതും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതും ജിഎസ്ടി കൊണ്ടുവന്നതും ഇന്ത്യ നേരിടുന്ന വെല്ലുവിളികളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനാവശ്യമുള്ള ഘടകങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലും ഇന്ത്യ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് ഐഎംഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

Comments

comments