ഹ്യുണ്ടായ് കാറുകളുടെ വില വര്‍ധിക്കും

ഹ്യുണ്ടായ് കാറുകളുടെ വില വര്‍ധിക്കും

50,000 രൂപ വരെ (രണ്ട് ശതമാനം വരെ) വില വര്‍ധന

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് രണ്ട് ശതമാനം വരെ വില വര്‍ധന പ്രഖ്യാപിച്ചു. എന്നാല്‍ ഈയിടെ അവതരിപ്പിച്ച ക്രെറ്റ ഫേസ്‌ലിഫ്റ്റിനെ വില വര്‍ധനയില്‍നിന്ന് ഒഴിവാക്കി. ജൂണ്‍ മാസം മുതല്‍ ഹ്യുണ്ടായ് നിരയിലെ മറ്റ് എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ധിക്കും. ജൂണ്‍ പിറക്കുന്നതിന് മുമ്പ് കാറുകള്‍ വാങ്ങുന്നവര്‍ക്ക് വില വര്‍ധന ബാധിക്കാത്ത വിധമാണ് ഹ്യുണ്ടായ് തീരുമാനമെടുത്തിരിക്കുന്നത്.

ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ധനയ്ക്ക് അടിസ്ഥാനമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. കടത്തുകൂലിയും ചില വാഹനഘടകങ്ങളുടെ കസ്റ്റംസ് തീരുവയും വര്‍ധിച്ചതും വില വര്‍ധന അനിവാര്യമാക്കിയതായി അദ്ദേഹം അറിയിച്ചു.

പുതിയ ക്രെറ്റ ഫേസ്‌ലിഫ്റ്റിനെ ബാധിക്കില്ല. മറ്റ് എല്ലാ ഹ്യുണ്ടായ് കാറുകള്‍ക്കും വില വര്‍ധിക്കും

ഈ വര്‍ഷം ജനുവരിയില്‍ ഹ്യുണ്ടായ് കാറുകളുടെ വില രണ്ട് ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇലക്ട്രിക് സണ്‍റൂഫ്, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ നല്‍കി സമഗ്രമായി പരിഷ്‌കരിച്ചാണ് ഹ്യുണ്ടായ് ക്രെറ്റ ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്.

Comments

comments

Categories: Auto