കീമോതെറാപ്പി കഴിഞ്ഞവര്‍ക്ക് സൗജന്യമായി ഐബ്രോ ടാറ്റൂയിംഗ്

കീമോതെറാപ്പി കഴിഞ്ഞവര്‍ക്ക് സൗജന്യമായി ഐബ്രോ ടാറ്റൂയിംഗ്

 

പുതിയ പുരികം മുളച്ചു വരാനുള്ള സാധ്യത വിരളമായ ഈ സന്ദര്‍ഭത്തില്‍ ഇക്കൂട്ടരുടെ സഹായത്തിനെത്തുവാന്‍ ഒരു ബ്യൂട്ടീഷ്യന്‍ എന്ന നിലയില്‍ തനിക്ക് സാധിക്കും എന്ന തിരിച്ചറിവാണ് റീന മനോജിനെക്കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ എല്ലാം തികഞ്ഞവര്‍ക്കാണോ അതോ പോരായ്മകള്‍ ഉള്ളവര്‍ക്കാനോ ബ്യൂട്ടി പാര്‍ലറുകളുടെയും ബ്യൂട്ടീഷ്യന്റെയും ആവശ്യം? ഈ ചോദ്യം തിരുവനന്തപുരത്തെ റീന്‍സ് യുനിസെക്‌സ് സലൂണ്‍ ആന്‍ഡ് സ്പാ ഉടമ റീന മനോജിനോട് ആണ് എങ്കില്‍ ഉടന്‍ ഉത്തരം വരും, സൗന്ദര്യത്തിന്റെ കാര്യത്തില്‍ പോരായ്മകള്‍ ഉള്ളവര്‍ക്ക് വേണ്ടിത്തന്നെയാണ് ഒരു ബ്യൂട്ടീഷ്യന്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന്. തന്റെ ആ അഭിപ്രായം പ്രവര്‍ത്തികൊണ്ട് തെളിയിക്കുകയാണ് റീന മനോജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ ഏറെയായി ബ്യൂട്ടീഷ്യന്‍ ആയി പ്രവര്‍ത്തിക്കുന്ന റീന കഴിഞ്ഞ അഞ്ചു വര്‍ഷമായി കാന്‍സര്‍ ചികില്‍സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്ത് പുരികം നഷ്ടമായവര്‍ക്ക് സൗജന്യമായി ഐബ്രോ ടാറ്റൂയിംഗ്് ചെയ്തു നല്‍കുന്നു.

കാന്‍സര്‍ രോഗത്തിന്റെ പ്രധാന ചികില്‍സാരീതിയാണ് കീമോതെറാപ്പി. ടാക്‌സോള്‍ പോലുള്ള ഡോസ് കൂടിയ മരുന്നുകളുടെ ഒരു മിശ്രിതം ഡ്രിപ്പായി രോഗിക്ക് നല്‍കിയാണ് കീമോതെറാപ്പി ചെയ്യുന്നത്.ഏറെ സമയമെടുത്താണ് ഈ മരുന്ന് രോഗിയില്‍ പ്രയോഗിക്കുക. ചികില്‍സയുടെ അവസാനം ഫലം കിട്ടും എങ്കിലും രോഗി പലവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം മുടി, പുരികം എന്നിവ കൊഴിഞ്ഞുപോവുക എന്നത് ഈ ചികില്‍സയുടെ പ്രത്യേകതയാണ്. ഇങ്ങനെ മുടിയും പുരികവും നഷ്ടപ്പെടുന്ന രോഗികളെ കാന്‍സര്‍ ചികില്‍സ നല്‍കുന്ന പല ആശുപത്രികളിലും നമുക്ക് കാണാന്‍ കഴിയും.

ഐ ബ്രോ ടാറ്റൂയിംഗ് ചെയ്യുന്നതിലൂടെ പുരികത്തിന്റെ ശൂന്യത നികത്തപ്പെടുന്നു. പുരികത്തിന് കട്ടികുറഞ്ഞവരും ജന്മനാ ആകൃതിയില്ലാത്ത പുരികം ഉള്ളവരും ഒക്കെയാണ് ആറായിരം രൂപയോളം ചെലവ് വരുന്ന ഐബ്രോ ടാറ്റൂയിങ് ചെയ്യുക.

ഇത്തരത്തില്‍ ഉള്ള വ്യക്തികള്‍ ചികില്‍സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയാലും സൗന്ദര്യത്തിന് ഏറ്റ മങ്ങല്‍ അവരുടെ ആത്മവിശാസം കെടുത്തുന്നു. പുരികം ഇല്ല എന്ന ഒറ്റക്കാരണത്തിലൂടെ അവര്‍ വീണ്ടും കാന്‍സര്‍ രോഗികളായി മുദ്രകുത്തപ്പെടുന്നു. പുതിയ പുരികം മുളച്ചു വരാനുള്ള സാധ്യത വിരളമായ ഈ സന്ദര്‍ഭത്തില്‍ ഇക്കൂട്ടരുടെ സഹായത്തിനെത്തുവാന്‍ ഒരു ബ്യൂട്ടീഷ്യന്‍ എന്ന നിലയില്‍ തനിക്ക് സാധിക്കും എന്ന തിരിച്ചറിവാണ് റീന മനോജിനെക്കൊണ്ട് ഇത്തരം ഒരു തീരുമാനം എടുപ്പിച്ചത്.
ഐ ബ്രോ ടാറ്റൂയിംഗ് ചെയ്യുന്നതിലൂടെ പുരികത്തിന്റെ ശൂന്യത നികത്തപ്പെടുന്നു. പുരികത്തിന് കട്ടികുറഞ്ഞവരും ജന്മനാ ആകൃതിയില്ലാത്ത പുരികം ഉള്ളവരും ഒക്കെയാണ് ആറായിരം രൂപയോളം ചെലവ് വരുന്ന ഐബ്രോ ടാറ്റൂയിങ് ചെയ്യുക. ഒരിക്കല്‍ ചെയ്താല്‍ എക്കാലവും നിലനില്‍ക്കുന്ന ഇത് ഏറെ ഫലപ്രദമായ ഒന്നാണ് എങ്കിലും ചികില്‍സയ്ക്കായി വലിയ തുക മുടക്കിയിരിക്കുന്ന ഒരാള്‍ അത്രവേഗം ഐബ്രോ ടാറ്റൂ ചെയ്യുന്നതിനായി പണം മുടക്കാന്‍ തയാറാവില്ല.അതിനാലാണ് തന്റെ ബ്യൂട്ടി പാര്‍ലറില്‍ ഇത്തരത്തില്‍ കീമോതെറാപ്പി ചെയ്ത ആളുകള്‍ക്ക് സൗജന്യമായി ഐ ബ്രോ ടാറ്റൂ ചെയ്യാം എന്ന് റീന തീരുമാനിച്ചത്.

ചമയം ഒരു ആശ്വാസമാകട്ടെ
കാന്‍സര്‍ ബാധിച്ച് ഒരു വ്യക്തി അനുഭവിച്ച ശാരീരിക മാനസിക വ്യഥകള്‍ക്ക് പകരം വെക്കാന്‍ താന്‍ ചെയ്യുന്ന പ്രവൃത്തികൊണ്ട് സാധിക്കില്ല എന്ന് കരുതുന്ന റീന, തന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു ആശ്വാസം എന്ന നിലയ്ക്കാണ് സൗജന്യമായി ഐബ്രോ ടാറ്റൂംഗ് ചെയ്യുന്നത്. 20 വര്‍ഷമായി ഐബ്രോ ടാറ്റൂയിംഗ്് ചെയ്യുന്ന റീന മനോജ് 2013 ലാണ് കാന്‍സര്‍ രോഗികള്‍ക്കായി ഇത്തരം ഒരു സേവനം ആരംഭിച്ചത്.
”ഒരിക്കല്‍ കീമോതെറാപ്പി കഴിഞ്ഞ് പുരികം നഷ്ടമായ ഒരു വ്യക്തി എന്റെ സലൂണില്‍ വന്ന് പണം നല്‍കി ഐബ്രോ ടാറ്റൂ ചെയ്തു. ഇവിടെ വരുമ്പോള്‍ പുരികത്തിന്റെ സ്ഥാനം ശൂന്യമായിരുന്നു.തളര്‍ന്ന മനസോടെയാണ് അവര്‍ ഇവിടെ എത്തിയത്. എന്നാല്‍ ഐബ്രോ ടാറ്റൂ ചെയ്ത ശേഷം നഷ്ടപ്പെട്ട ജീവിതം തിരികെ കിട്ടിയ സന്തോഷമായിരുന്നു അവര്‍ക്ക്. കാഴ്ചയില്‍ തന്നെ അവര്‍ ഏറെ വ്യത്യാസപ്പെട്ടു.ആ വ്യക്തിയുടെ സന്തോഷം നേരില്‍ കാണാനും അവര്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ നേരില്‍ക്കണ്ട് മനസിലാക്കുകയും ചെയ്തതോടെയാണ് ഞാന്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്,” റീന മനോജ് പറയുന്നു.
തിരുവനന്തപുരം വഴുതയ്ക്കാട് ആകാശവാണിയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ‘റീന്‍സ്’ ബ്യൂട്ടിപാര്‍ലറില്‍ ധാരാളം ആളുകള്‍ സൗജന്യമായി ഐബ്രോ ടാറ്റൂ ചെയ്തു കഴിഞ്ഞു.ടാറ്റൂയിംഗ്് ചെയ്യുന്ന പുരികങ്ങളുടെ ഭാഗത്ത് ചെറുതായി കിളിര്‍ത്തുവരുന്ന രോമവും കൂടിയാകുമ്പോള്‍ സാധാരണ പുരികത്തിന്റെ അഴക് ലഭിക്കുന്നു. ഐബ്രോ ടാറ്റൂയിംഗ് കേരളത്തില്‍ പരിചിതമായിട്ട് ഏറെ നാളുകളായിട്ടില്ല എന്നാല്‍ റീന ഈ മേഖലയിലേയ്ക്ക് വന്നിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞു. മുമ്പ് കോവളത്തെ ഉദയസമുദ്ര ഹോട്ടലില്‍ വിദേശികള്‍ക്കുവേണ്ടിയായിരുന്നു റീന ഐബ്രോ ടാറ്റൂയിംഗ് ചെയ്തിരുന്നത്.എന്നാല്‍ പിന്നീട് ഇത് മലയാളികളിലേക്കും എത്തി, ആവശ്യക്കാര്‍ കൂടി. അപ്പോള്‍ മറ്റു ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അപ്പോയിന്റ്‌മെന്റ്അനുസരിച്ചാണ് മറ്റു ജില്ലകളില്‍ പോയി ടാറ്റൂയിംഗ് ചെയ്യുന്നത്. ടാറ്റൂ ഗണ്ണില്‍ മഷിനിറച്ച് നിറം നല്‍കേണ്ട ഭാഗത്ത് വളരെ ശ്രദ്ധയോടെവേണം വരച്ചെടുക്കാന്‍. ഗണ്ണിന്റെ അറ്റത്തായി മഷി തൊലിക്കകത്തേക്ക് കയറാനായി ഒരു സൂചിയുണ്ട്. മറ്റു ശരീരഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്ന അതേ രീതിയാണ് ഐബ്രോ ടാറ്റൂയിംഗിലും ഉപയോഗിക്കുന്നത്. എന്നാല്‍ ചെയ്യുന്നത് മുഖത്തായതുകൊണ്ട് ഏറെ നേര്‍ത്ത സൂചിയാണിതിന് ഉപയോഗിക്കുന്നത്. ടാറ്റൂയിംഗിനാവശ്യമായ മഷിയും മറ്റു സാമഗ്രികളും ദുബായിയില്‍ നിന്ന് വരുത്തുകയാണ് റീന ചെയ്യുന്നത്. .ഈ ചെലവുകള്‍ എല്ലാം റീന സ്വയം വഹിക്കുകയാണ് ചെയ്യുന്നത്. റീനയുടെ ഈ സേവനത്തിനു പൂര്‍ണ പിന്തുണയേകി ഭര്‍ത്താവ് മനോജും മക്കളായ പാര്‍വതിയും ആദര്‍ശും ഒപ്പമുണ്ട്. സൗജന്യമായി ഐബ്രോ ടാറ്റൂയിംഗ് ചെയ്യേണ്ടവര്‍ റീനയെ വിളിക്കുക : 9495333399

Comments

comments

Categories: Life