‘എ’ രക്തഗ്രൂപ്പുകാര്‍ക്കിടയില്‍ വയറിളക്ക സാധ്യത വളരെ കൂടുതല്‍

‘എ’ രക്തഗ്രൂപ്പുകാര്‍ക്കിടയില്‍ വയറിളക്ക സാധ്യത വളരെ കൂടുതല്‍

 

 

യാത്രക്കാരായ ആളുകള്‍ക്ക് പെട്ടെന്ന് പിടിപെടുന്ന അസുഖമാണ് വയറിളക്കം അഥവാ അതിസാരം. ശ്രദ്ധയില്ലാതെ പലയിടങ്ങളില്‍ നിന്നായി കഴിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ് ഇതിനു കാരണം. എന്നാല്‍ ആസുഖം എല്ലാവര്‍ക്കും പെട്ടന്ന് ബാധിക്കണമെന്നില്ലെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുകയാണ്. രക്തഗ്രൂപ്പിന്റെ അടിസ്ഥാനത്തിലാണ് വയറിളക്ക സാധ്യത ഉണ്ടാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇതില്‍ തന്നെ ഈ രോഗം പെട്ടന്ന് പിടിപെടാന്‍ സാധ്യതയുള്ളത് രക്ത ഗ്രൂപ്പ് എ ഉള്ളവര്‍ക്കാണ്. രക്ത ഗ്രൂപ്പുകളായ എ, ബി, ഒ, എന്നിവയുള്ള 100 പേരെ തിരഞ്ഞെടുത്ത് പഠനം നടത്തിയതില്‍ ബി, ഒ രക്തഗ്രൂപ്പുകളിലെ ആളുകള്‍ക്ക് വയറിളക്കം പിടിപെടാനുള്ള സാധ്യത വളരെ ചെറിയ ശതമാനമാണ് കണ്ടെത്തിയത്. എന്നാല്‍ രക്തഗ്രൂപ്പ് എ ഉള്ളവരില്‍ ഇതിന്റെ സാധ്യത 81 ശതമാനമാണെന്ന് കണ്ടെത്തി.

വയറിളക്കം ഉണ്ടാക്കുന്ന ബാക്ടീരിയ എന്ററോടോക്‌സിജനിക് ഈകോളി ഉത്പാദിപ്പിക്കുന്ന ഒരുതരം പ്രോട്ടീന്‍ രക്തഗ്രൂപ്പ് എ ഉള്ളവരുടെ വയറില്‍ പെട്ടന്നു പിടിപെടുന്നു. ഈ പ്രോട്ടീന്‍ രക്തഗ്രൂപ്പുകളുടെ അടിസ്ഥാനത്തിലാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് സെന്റ് ലൂയിസ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജെയിംസ് ഫ്‌ളെക്‌സ്റ്റെയിന്‍ പറയുന്നു. ഈ പ്രോട്ടീനുകളെ ഇല്ലാതാക്കുന്ന വാക്‌സിനുകള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ അപകട സാധ്യത കുറയ്ക്കുന്നു.

ഈകോളി ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന്‍ വയറിനെ അമിതമായി ഉത്തേജിപ്പിച്ച് വയറിളക്കം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇത് കുടലിലെ കോശങ്ങളില്‍ വിഷാംശം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. രക്തം ശുദ്ധീകരിക്കുന്നതിലൂടെ മാത്രം ഇതിനെ തടയാം എന്നു കരുതരുത്. ഇത് ഒഴിവാക്കാനുള്ള പ്രധാനവഴി ശ്രദ്ധയോടെയും കരുതലോടെയുമുള്ള ഭക്ഷണം കഴിക്കുക എന്നതാണ്.

 

Comments

comments

Categories: FK News, Health
Tags: Disease