ആന്‍ഡ്രോയ്ഡുമായി ബ്ലാക്ക്‌ബെറി ഫോണുകളെത്തുന്നു

ആന്‍ഡ്രോയ്ഡുമായി ബ്ലാക്ക്‌ബെറി ഫോണുകളെത്തുന്നു

മുംബൈ: ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലെ രാജാവായിരുന്ന ബ്ലാക്ക്‌ബെറി ഫോണുകള്‍ ആന്‍ഡ്രോയ്ഡ് ഒഎസുമായി (ഓപറേറ്റിംഗ് സിസ്റ്റം) ഇന്ത്യയിലെത്തുമെന്ന് ഒപ്റ്റിമസ് ഇന്‍ഫ്രാകോം (Optiemus Infracom) അറിയിച്ചു. ഇന്ത്യ, നേപ്പാള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട വിപണികളില്‍ ബ്ലാക്ക്‌ബെറി ഫോണുകളുടെ ഉല്‍പാദനവും വിതരണവും നടത്താനുള്ള അവകാശം നേടിയിരിക്കുന്നത് ഒപ്റ്റിമസ് ഇന്‍ഫ്രാകോമാണ്.
ബ്ലാക്ക്‌ബെറിയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഡിസൈനിംഗും ഉല്‍പാദനവും ഇന്ത്യയിലായിരിക്കുമെന്നു ഒപ്റ്റിമസ് ഇന്‍ഫ്രാകോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹര്‍ദീപ് സിംഗ് പറഞ്ഞു. വിവിധ വില നിലവാരത്തിലുള്ള ഫോണുകള്‍ വിപണിയില്‍ ലഭ്യമാക്കുമെന്നും സിംഗ് പറഞ്ഞു. കീ ബോര്‍ഡുള്ള ബ്ലാക്ക്‌ബെറി ഫോണുകളും അവതരിപ്പിക്കാനുള്ള നീക്കം കമ്പനി നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്ലാക്ക്‌ബെറിയുടെ മുഖമുദ്രയായിരുന്നു QWERTY കീ ബോര്‍ഡ്.

Comments

comments

Categories: Tech