റിട്ടേണ്‍സ് കൂടുതലായാല്‍ ഇനി ആമസോണ്‍ പണിതരും

റിട്ടേണ്‍സ് കൂടുതലായാല്‍ ഇനി ആമസോണ്‍ പണിതരും

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വളരെ എളുപ്പത്തില്‍ സാധനങ്ങള്‍ വാങ്ങാനും അത് ഇഷ്ടമായില്ലെങ്കില്‍ വളരെ വേഗം തിരിച്ചു നല്‍കാനും സാധ്യമാണ്. എന്നാല്‍ ഇനി വസ്തുക്കളുടെ റിട്ടേണ്‍സ് ഇനി അത്ര എളുപ്പമാകില്ല. സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ കഴിയുന്ന സൗകര്യം ചിലര്‍ ഇന്ന് ദുരുപയോഗം ചെയ്യുകയാണ്. അമിതമായി സാധനങ്ങള്‍ വാങ്ങി അത് അതേപടി തിരിച്ചയക്കുന്നത് ആമസോണിന് വന്‍ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇക്കാരണത്താല്‍ ദുരുപയോഗം ചെയ്യുന്ന ഉപഭോക്താക്കളെ നിരോധിക്കാനാണ് ആമസോണിന്റെ തീരുമാനം.

എല്ലാ ആമസോണ്‍ ഉപഭോക്താക്കള്‍ക്കും ഇതു സംബന്ധിച്ച ഈ മെയിലുകള്‍ നല്‍കിയിട്ടുള്ളതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പറയുന്നു. ”ആമസോണില്‍ നിന്നും പര്‍ച്ചേഴ്‌സ് ചെയ്ത ഒരു ഹെഡ് ഫോണ്‍ തിരിച്ചു നല്‍കിയതിനെ തുടര്‍ന്ന് നിങ്ങളുടെ എല്ലാ ആമസോണ്‍ സേവനങ്ങളും നിന്നു പോകുന്നതിനെക്കുറിച്ച് ചിന്തിച്ച് നോക്കൂ. ഈ ഒരു രീതിയിലേക്ക് ആമസോണ്‍ കടക്കുകയാണ്. എന്നാല്‍ നല്ല ഉപഭോക്താവിനെയും ദുരുപയോഗം ചെയ്യുന്നവരെയും മനസിലാക്കി മാത്രമേ മുന്നോട്ട് പോവുകയുള്ളൂ, എല്ലാവരും ആമസോണിന്റെ സേവനങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’ – ആമസോണ്‍ കമ്പനി പറയുന്നു.

എന്നാല്‍ ചില സമയങ്ങളില്‍ ചില ആളുകള്‍ സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെയുള്ള നടപടികള്‍ ഉടന്‍ എടുക്കില്ല. ലോകത്തിലെ 300 മില്ല്യണ്‍ ഉപഭോക്താക്കളാണ് തങ്ങള്‍ക്കുള്ളതെന്നും അവരില്‍ നല്ല ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ മാത്രമേ നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്നും ആമസോണ്‍ പറഞ്ഞു.

ഒരു ഡിജിറ്റല്‍ സ്റ്റോര്‍ എന്ന നിലയില്‍ സാധാരണമായി അടച്ചുപൂട്ടാന്‍ കഴിയുന്ന ഒന്നാണ് ആമസോണ്‍. എന്നാല്‍ അത് ഉപഭോക്താക്കളുടെ ഷോപ്പിംഗ് ശീലങ്ങളെ വളരെ സാരമായി തന്നെ ബാധിക്കുമെന്നും അത് നിരാശയ്ക്ക് വഴിതെളിയ്ക്കുമെന്നും ആമസോണ്‍ ചൂണ്ടിക്കാണിച്ചു.

 

Comments

comments