എയര്‍ടെല്‍ പങ്കാളിത്തം : ഐടെല്‍ 4 ജി ഫോണുകള്‍ക്ക് 1800 രൂപയുടെ കാഷ്ബാക്ക്

എയര്‍ടെല്‍ പങ്കാളിത്തം : ഐടെല്‍ 4 ജി ഫോണുകള്‍ക്ക് 1800 രൂപയുടെ കാഷ്ബാക്ക്

കൊച്ചി: മുന്‍നിര ടെലികമ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെലും പ്രമുഖ മൊബീല്‍ ബ്രാന്‍ഡായ ഐടെലും പങ്കാളിത്തം ശക്തമാക്കി. ഇതിന്റെ ഭാഗമായി പുതുമകളും പ്രത്യേകതകളും നിറഞ്ഞ ഐടെല്‍ എ44, ഐടെല്‍ എ44 പ്രോ, ഐടെല്‍ എസ് 42 എന്നിവ ഇനി എയര്‍ടെലില്‍ നിന്നുള്ള 1800 രൂപയുടെ ഇന്‍സ്റ്റന്റ് കാഷ് ബാക്കോടെ ആയിരിക്കും ലഭിക്കുക.

മൊബീല്‍ ഫോണിന്റെ വില ഗണ്യമായി കുറയാനും അവ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കാനും ഈ കാഷ് ബാക്ക് പ്രോഗ്രാം സഹായകമാകും. 5799 രൂപ വിലയുള്ള ഐടെല്‍ എ44 1800 കാഷ് ബാക്ക് കുറച്ച് 3999 രൂപയ്ക്കും, എ44 പ്രോ 5399 രൂപയ്ക്കും എസ് 42 8699 രൂപയ്ക്കും ആയിരിക്കും ലഭിക്കുക. ക്വാഡ് കോര്‍ പ്രോസസര്‍, 5.45 ഇഞ്ച് സ്‌ക്രീന്‍, ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട്, 1 ജിബി റാം, 32 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേണല്‍ മെമ്മറി, 5 എംപി മുന്‍കാമറയും പിന്‍കാമറയും, 2400 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഐടെല്‍ എ44-ന്റെ പ്രത്യേകത.എ44 പ്രോയില്‍ 2 ജിബി റാമും 8 എംപി പിന്‍ കാമറയും ഉണ്ട്. ഐടെല്‍ എസ് 42-ല്‍ 3000 എംഎഎച്ച് ബാറ്ററി ആണുള്ളത്. മുന്‍-പിന്‍ കാമറകള്‍ 13 എംപിയാണ്.

രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 50 രൂപയുടെ 36 ഡിസ്‌ക്കൗണ്ടു കൂപ്പണുകള്‍ യൂസറുടെ എക്കൗണ്ടില്‍ വരവു വെയ്ക്കും. 199 രൂപയ്ക്കും അതിനു മുകളിലുള്ള റീ ചാര്‍ജിന് ഈ കൂപ്പണുകള്‍ ഉപയോഗിക്കാം.
2017-ല്‍ ഐടെലിന്റെ വിപണി പങ്കാളിത്തം ഒമ്പതു ശതമാനമായിരുന്നു. 2017 നാലാം പാദത്തിലെ വളര്‍ച്ചാ നിരക്ക് 217 ശതമാനമാണ്. 13 സ്മാര്‍ട്ട്‌ഫോണുകളും 19 ഫീച്ചര്‍ ഫോണുകളും ഐടെലിനുണ്ട്.

Comments

comments

Categories: Tech