മൂന്ന് വര്‍ഷത്തിനുള്ളില്‍ തൊഴിലിടങ്ങളില്‍ അതിയന്ത്രവത്കരണം ഇരട്ടിയാകും

മൂന്ന് വര്‍ഷത്തിനുള്ളില്‍ തൊഴിലിടങ്ങളില്‍ അതിയന്ത്രവത്കരണം ഇരട്ടിയാകും

ന്യൂഡെല്‍ഹി: കൃത്രിമബുദ്ധിയും, റോബോട്ടുകളും ഉപയോഗിച്ചുള്ള അതിയന്ത്രവത്കരണം ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ജോലിസ്ഥലങ്ങളില്‍ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ചില കമ്പനികളും കമ്പനികളിലെ എച്ച്ആര്‍ പ്രവര്‍ത്തനങ്ങളും മാത്രമാണ് ഈ മാറ്റത്തോട് പൂര്‍ണമായും യോജിക്കാന്‍ തയ്യാറായിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വില്ലിസ് ടവേഴ്‌സ് വാട്‌സണ്‍ നടത്തിയ സര്‍വെയില്‍ നിലവില്‍ യന്ത്രവത്കരണം ഇന്ത്യയില്‍ 14 ശതമാനമാണ്. എന്നാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് 27 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറയുന്നു. ഇത് ആഗോള ശരാശരിയെക്കാള്‍ കൂടുതലായിരിക്കും.

അതിയന്ത്രവത്കരണം തൊഴിലുകള്‍ക്ക് പ്രത്യേകിച്ച് പരമ്പരാഗത തൊഴിലുകള്‍ക്ക് ഭീഷണിയാകുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പുതിയ തൊഴില്‍അവസരങ്ങള്‍ സൃഷ്ടിക്കാനും മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ഉതകുമെന്ന് സര്‍വെ നിരീക്ഷിക്കുന്നു.

അമിതയന്ത്രവത്കരണത്തിന്റെ പ്രാധാന്യം കമ്പനികളും സംഘടനകളും തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ഭാവിയിലെ ജോലി ഇവിടെ തന്നെയുണ്ടെന്ന് വില്ലിസ് ടവേഴ്‌സ് വാട്‌സണ്‍ ഇന്ത്യയുടെ ടാലന്റ് ആന്‍ഡ് റിവാര്‍ഡ്‌സ് മേധാവി സംഭവ് രഖ്യാന്‍ പറയുന്നു.

 

 

 

Comments

comments