സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; വിപുലീകരണം തടഞ്ഞു

സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; വിപുലീകരണം തടഞ്ഞു

 

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ വിപുലീകരണം തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ് ഇറക്കി. രണ്ടാം ഘട്ട വിപൂലീകരണം തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഇടക്കാല സ്റ്റേയാണ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ നടത്തിയ സമരത്തിനു നേരെ പൊലീസ് വെടിയുതിര്‍ക്കുകയും ഇതില്‍ 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകള്‍ ഇവിടെ തടിച്ചുകൂടിയിട്ടുണ്ട്.

വിപുലീകരണവുമായി കമ്പനി മുന്നോട്ട്ു പോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനിയുടെ വിപൂലീകരണത്തിനെതിരെ സമരം ശക്തമായിക്കൊണ്ടിരിക്കുകയാണ്. രൂക്ഷമായ മലീനീകരണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ചെമ്പ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം.

 

Comments

comments