എസ് 2-യുമായി ഡു മൊബീല്‍

എസ് 2-യുമായി ഡു മൊബീല്‍

കൊച്ചി: നൂതന മൊബീല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഡൂ മൊബീല്‍ അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ എസ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് അതിനൂതന ഫീച്ചറുകളാണ് എസ് 2-വിനെ വ്യത്യസ്ഥമാക്കുന്നത്.
ഓപ്പറേറ്റിംഗ് സിസ്റ്റമായി ആന്‍ഡ്രോയിഡ് 7.0 നൂഗാട്ടും 1 ജിബി റാം, 8 ജിബി റോം (32 ജി ബി എക്‌സ്പാന്‍ഡബിള്‍) എന്നിവ കൂടി ചേരുമ്പോള്‍ മികച്ച വേഗതയും പ്രകടനവുമാണ് ലഭിക്കുക. 5 ഇഞ്ച് ഡിസ്‌പ്ലേയും ഫഌഷോടുകൂടിയ ഓട്ടോഫോക്കസ് 5 മെഗാപിക്‌സല്‍ (എംപി) പിന്‍ക്യാമറയും 2 എംപി മുന്‍ ക്യാമറയും എസ് 2-വിന്റെ സവിശേഷതകളാണ്. 4ജി വോള്‍ട്ടി വേഗതയുള്ള ബ്രൗസിംഗും ഡൗണ്‍ലോഡിംഗും, വിഡിയോകോളുകളും, ലൈവ് സ്ട്രീമിംഗും സാധ്യമാക്കുന്നു.
‘മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എല്ലാ ഉപഭോക്താക്കള്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് ആകര്‍ഷകമായ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തിയാണ് എസ് 2 തയാറാക്കിയിട്ടുള്ളത്’. ഡു മൊബൈല്‍ ഇന്ത്യയിലെ സെയില്‍സ് വിഭാഗം തലവന്‍ സന്ദീപ് ശര്‍മ പറഞ്ഞു.
ആന്‍ഡ്രോയിഡ് 7.0 ല്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ എത്ര ആപ്ലിക്കേഷനുകള്‍ വേണമെങ്കിലും ഒരേസമയം സുഗമമായി ഉപയോഗിക്കാം. 3000 എംഎഎച്ച് ബാറ്ററി, തടസങ്ങളില്ലാതെ സിനിമ കാണാനും, കോള്‍ ചെയ്യുന്നതിനും ദീര്‍ഘനേരം ചാര്‍ജ് നല്‍കുന്നു.
‘ബ്ലൂടൂത്ത്, യുഎസ്ബി ടെതറിംഗ്, ജിപിഎസ്്, എഫ്എം റേഡിയോ, എംപി 3 പ്ലെയര്‍ എന്നിവ കൂടാതെ ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്. 3990 രൂപയ്ക്ക് രാജ്യത്തെ എല്ലാ പ്രധാന റീട്ടെയ്ല്‍ സ്റ്റോറുകളിലും എസ് 2 ലഭ്യമാണ്.

 

Comments

comments

Categories: Tech
Tags: Do mobile