റഷ്യന്‍ വിദ്യാഭ്യാസ മേളയ്ക്ക് വന്‍ പ്രതികരണം

റഷ്യന്‍ വിദ്യാഭ്യാസ മേളയ്ക്ക്  വന്‍ പ്രതികരണം

തിരുവനന്തപുരം: റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വിദ്യാഭ്യാസ മേളയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും വന്‍ പ്രതികരണം. പത്തോളം റഷ്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കായി സാധുവായ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷനും ലഭിച്ചു.റഷ്യന്‍ വിദ്യാഭ്യാസ മേളയുടെ 19-ാമത് പതിപ്പാണിത്. റഷ്യയിലെ വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന ചെലവിനേയും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയേയും കുറിച്ച് റഷ്യന്‍ വിദ്യാഭ്യാസ ഡയറക്റ്റര്‍ സയീദ് ഐ റിഗാന്‍
വിശദീകരിച്ചു.
റഷ്യന്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഏറ്റവും മികച്ചതാണ്. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന വിദ്യാഭ്യാസത്തിന്റെ ചെലവ് താരതമ്യേന കുറവാണ്. റഷ്യന്‍ ഫെഡറേഷന്‍ സര്‍ക്കാര്‍ വന്‍ തോതില്‍ നല്‍കുന്ന സബ്‌സിഡിയാണ് വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നത്. റഷ്യയില്‍ എംബിബിഎസ് സമ്പൂര്‍ണ പാക്കേജിന് 12 ലക്ഷം രൂപ മാത്രമേ ചെലവുള്ളൂ.
ചില രാജ്യങ്ങളില്‍ ഉള്ളതുപോലെ സര്‍വകലാശാലകളിലെ അഡ്മിഷന് സിഇടി-യും ഐഇഎല്‍ടിഎസും പോലുള്ള പ്രീ-ക്വാളിഫൈയിംഗ് പരീക്ഷകള്‍ റഷ്യയില്‍ ഇല്ല. ഇന്ത്യയിലും വിദേശത്തും മെഡിക്കല്‍ പ്രവേശനത്തിന് എംസിഐയുടെ (മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ) മാനദണ്ഡം അനുസരിച്ചുള്ള നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷ പാസാകണം.
മുമ്പ് വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയവര്‍ക്കും നിലവില്‍ ലാംഗ്വേജ്/പ്രിപ്പറേറ്ററി/ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ പഠിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരു പ്രത്യേക പരിഗണന എന്ന നിലയില്‍ 2018-ലേക്കു മാത്രം നീറ്റ് എഴുതുന്നതില്‍ നിന്നും എംസിഐ ഒഴിവാക്കിയിട്ടുണ്ട്.

 

Comments

comments

Categories: FK News
Tags: education

Related Articles