റേഡിയോ ശ്രോതാക്കളുടെ സര്‍വേ: റെഡ് എഫ്എം ഒന്നാമത്

റേഡിയോ ശ്രോതാക്കളുടെ സര്‍വേ:  റെഡ് എഫ്എം ഒന്നാമത്

കൊച്ചി: മീഡിയാ റിസര്‍ച്ച് യൂസേഴ്‌സ് കൗണ്‍സില്‍ (എംആര്‍യുസി) സംസ്ഥാനത്തെ റേഡിയോ ശ്രോതാക്കള്‍ക്കിടയില്‍ നടത്തിയ റേഡിയോ ലിസണര്‍ഷിപ്പ് സര്‍വേയില്‍ റെഡ് എഫ്എം ഒന്നാമത്. 35 ശതമാനം ശ്രോതാക്കളെ നിലനിര്‍ത്തി ഏഴ് ലക്ഷത്തിന്റെ ലീഡോടെയാണ് വിവിധ വിഭാഗങ്ങളിലായി നടത്തിയ സര്‍വേയില്‍ റെഡ് എഫ്എം ഒന്നാമതെത്തിയത്.

1994ല്‍ ആരംഭിച്ച എംആര്‍യുസി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാധ്യമ സര്‍വേ നടത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സര്‍വേ സംഘടനകളില്‍ ഒന്നാണ്. ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ, ഇന്ത്യന്‍ ഔട്ട്‌ഡോര്‍ സര്‍വേ, ഇന്ത്യന്‍ ലിസണര്‍ഷിപ്പ് ട്രാക്ക് എന്നിവയാണ് പ്രധാന പഠനങ്ങള്‍.
കാറ്റഗറി തിരിച്ചുള്ള സര്‍വേയില്‍ എല്ലാ പ്രായത്തില്‍പ്പെട്ട ശ്രോതക്കളിലും കാര്‍ സ്റ്റീരിയോ ലിസണര്‍ഷിപ്പിലും റെഡ് എഫ്എം ഒന്നാമതെത്തി.

ശ്രോതാക്കളുടെ പ്രായം അഭിരുചി റേഡിയോ ഉപയോഗിക്കുന്ന സമയം എന്നിവ സംബന്ധിച്ച കൃത്യമായ പഠനവും പരിപാടികളുടെ ഘടന സ്വഭാവം എന്നിവ നിര്‍ണയിച്ചുള്ള സംപ്രേക്ഷണവും, ഗുണമേന്മയും ഉറപ്പുവരുത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് റെഡ് എഫ്എം സിഒഒ ബി സുരേന്ദര്‍ പറഞ്ഞു.
യുവജനങ്ങളെ ചാനലിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിച്ചു. മേന്മയേറിയ പരിപാടികള്‍ക്കു പുറമേ റെഡ് എഫ്എം മലയാളം മ്യൂസിക് അവാര്‍ഡസ്, റെഡ് ലൈവ് കണ്‍സേര്‍ട്ടുകള്‍, അക്വാ ഷോകള്‍ എന്നിവയും ബ്രാന്‍ഡിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

Comments

comments

Categories: Tech
Tags: Red fm